ഡൽഹിയിൽ തകർത്ത ദേവാലയം പുനർനിർമിക്കും: കേജരിവാൾ

sponsored advertisements

sponsored advertisements

sponsored advertisements

17 July 2021

ഡൽഹിയിൽ തകർത്ത ദേവാലയം പുനർനിർമിക്കും: കേജരിവാൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഛത്ത​ർ​പു ർ അ​ന്ധേ​രി​യ മോ​ഡി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പുനർ​നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പു ന​ൽ​കി​യ​ത്. പ​ള്ളി പൊ​ളിച്ച​ത് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ബ്ലോ​ക്ക് വി​ക​സ​ന അ​ധി​കൃ​ത​ർ ആ​ണെ​ന്നു കേ​ജ​രി​വാ​ൾ സ​മ്മ​തി​ച്ചു. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യും. വി​ശ്വാ​സീ സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച കേ​ജ​രി​വാ​ൾ, സം​ഭ​വ​ത്തി​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.