ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്കു നീളുന്ന തുരങ്കം കണ്ടെത്തി

sponsored advertisements

sponsored advertisements

sponsored advertisements

4 September 2021

ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്കു നീളുന്ന തുരങ്കം കണ്ടെത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽനി​ന്നു ചെ​ങ്കോ​ട്ട​യി​ലേ​ക്കു നീ​ളു​ന്ന പു​രാ​ത​ന തു​ര​ങ്കം ക​ണ്ടെ​ത്തി. ഇ​പ്പോ​ഴ​ത്തെ നി​യ​മ​സ​ഭാ കെ​ട്ടി​ട​ത്തെ ചെ​ങ്കോ​ട്ട​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന തു​ര​ങ്ക​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാം ​നി​വാ​സ് ഗോ​യ​ൽ പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് എ​തി​ർ​പ്പ് ഒ​ഴി​വാ​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നും കൊ​ണ്ടു​വ​രു​ന്ന​തി​നു​മാ​ണ് ഈ ​പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് ച​രി​ത്രം. 1993-ൽ ​താ​ൻ എം​എ​ൽ​എ ആ​യ​പ്പോ​ൾ, ഇ​ങ്ങ​നൊ​രു തു​ര​ങ്ക​മു​ണ്ടെ​ന്നും അ​ത് ചെ​ങ്കോ​ട്ട വ​രെ നീ​ളു​ന്ന​താ​ണെ​ന്നും കേ​ട്ടി​രു​ന്നു. അ​തി​ന്‍റെ ച​രി​ത്ര​ത്തക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ന്നുമു​ത​ൽ തു​ട​ങ്ങി​യ​താ​ണ്. പ​ക്ഷേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പെ​ട്ടെ​ന്നു ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​വി​ടാ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു. ഇ​നി കൂ​ടു​ത​ൽ കു​ഴി​ച്ചു മു​ന്നോ​ട്ടു പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ​യും ഓ​വു​ചാ​ൽ നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി തു​ര​ങ്ക​ത്തി​ന്‍റെ എ​ല്ലാ വ​ഴി​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡ​ൽ​ഹി നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തെക്കു​റി​ച്ചും ഗോ​യ​ൽ വി​വ​രി​ച്ചു. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ത​ല​സ്ഥാ​നം 1912ലാ​ണ് കോ​ൽ​ക്ക​ത്ത​യി​ൽനി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ശേ​ഷം സെ​ൻ​ട്ര​ൽ ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി ആ​യാ​ണ് ഈ ​മ​ന്ദി​രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് 1926ൽ ​ഈ മ​ന്ദി​രം കോ​ട​തി​യാ​ക്കി മാ​റ്റി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ ഈ ​കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ബ്രി​ട്ടീ​ഷു​കാ​ർ ഈ ​തു​ര​ങ്കം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും ഗോ​യ​ൽ പ​റ​ഞ്ഞു.
നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ ക​ഴു​മ​രം ഉ​ള്ള ഒ​രു മു​റി​ തു​റ​ക്കാ​റി​ല്ലാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ൽ ആ ​മു​റി സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നു​ള്ള സ്മൃ​തി​കു​ടീ​ര​മാ​ക്കി മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ക്കു​ക​യാ​ണെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു.
ഡ​ൽ​ഹി നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി നി​ർ​ണാ​യ​ക ബ​ന്ധ​മു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴു​മ​ര​മു​ള്ള മു​റി അ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ദി​നം മു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തേ​ക്കു​മെ​ന്നും ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.