ദ​ളി​ത് യു​വാ​വി​നെ​യും കാ​മു​കി​യെ​യും കൊ​ല​പ്പെ​ടു​ത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 June 2021

ദ​ളി​ത് യു​വാ​വി​നെ​യും കാ​മു​കി​യെ​യും കൊ​ല​പ്പെ​ടു​ത്തി

‌വി​ജ​യ​പു​ര: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ൽ ദ​ളി​ത് യു​വാ​വി​നെ​യും കാ​മു​കി​യെ​യും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി. സാ​ലാ​ദ​ഹ​ള്ളി ഗ്രാ​മ​ത്തി​ൽ ജൂണ്‍ 22-നായിരുന്നു സം​ഭ​വം. മ​ദ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബ​സ​വ​രാ​ജ് മാ​ഡി​വാ​ല​പ്പ ബ​ഡി​ഗ​ർ (19), കാ​മു​കി ദ​വാ​ൽ​ബി ബ​ന്ദ​ഗി​സാ​ബ് (18) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ബ​സ​വ​രാ​ജ് സാ​ലാ​ദാ​ഹ​ള്ളി ഗ്രാ​മ​ക്കാ​ര​നും മുന്നാക്ക ജാതിയിൽപ്പെട്ട ദ​വാ​ൽ​ബി തൊ​ട്ട​ടു​ത്ത ഖാ​നാ​പു​ർ ഗ്രാ​മ​ക്കാ​രി​യു​മാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും മ​റ്റു ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് ഇ​വ​രെ കൊ​ന്ന​ത്. ഇ​രു​വ​രും കൃ​ഷി​യി​ട​ത്തി​ൽ ഇ​രി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​രു​വ​രെ​യും കെ​ട്ടി​യി​ട്ട​ശേ​ഷം കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.