നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും

sponsored advertisements

sponsored advertisements

sponsored advertisements

15 October 2021

നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും

ന്യൂ‍ഡല്‍ഹി: നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി.
അമരീന്ദര്‍ സിംഗിനെ നീക്കിയതിനു ശേഷം ചരണ്‍ജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിനു പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിന്‍റെ രാജി സ്വീകരിച്ചിരുന്നില്ല.