നാരദ കേസ്: സി​​​ബി​​​ഐ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ

sponsored advertisements

sponsored advertisements

sponsored advertisements

19 May 2021

നാരദ കേസ്: സി​​​ബി​​​ഐ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ര​​​ദ ഒ​​​ളി​​​കാ​​​മ​​​റ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ബം​​​ഗാ​​​ളി​​​ലെ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യ ന​​​ട​​​പ​​​ടി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട്, അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​ഞ്ചാ​​​യ​​​ത്ത് ഗ്രാ​​​മ​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ഫ​​​ർ​​​ഹാ​​​ദ് ഹ​​​ക്കിം, ഗ്രാ​​​മ​​​വി​​​ക​​​സ​​​ന​​​മ​​​ന്ത്രി സു​​​ബ്ര​​​ത മു​​​ഖ​​​ർ​​​ജി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചിരുന്നു. ത​​​ങ്ങ​​​ളു​​​ടെ വാ​​​ദം കേ​​​ൾ​​​ക്കാ​​​തെ കേ​​​സി​​​ൽ വി​​​ധി​​​പ​​​റ​​​യ​​​രു​​​തെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ കേ​​​വി​​​യ​​​റ്റ് ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് സി​​​ബി​​​ഐ. കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ സി​​​ബി​​​ഐ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ ഏ​​​ഴു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി നാ​​​ലു​​​പേ​​​ർ​​​ക്കും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ സി​​​ബി​​​ഐ​​​യു​​​ടെ അ​​​പ്പീ​​​ലി​​​ൽ ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി നാ​​​ലു​​​പേ​​​രു​​​ടെ​​​യും ജാ​​​മ്യം റ​​​ദ്ദാ​​​ക്കി. അ​​​തി​​​നി​​​ടെ, അ​​​റ​​​സ്റ്റി​​​ലാ​​​യ സു​​​ബ്ര​​​ത മു​​​ഖ​​​ർ​​​ജി, മ​​​ദ​​​ൻ മി​​​ത്ര, സോ​​​വ​​​ൻ ചാ​​​റ്റ​​​ർ​​​ജി എ​​​ന്നി​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. പ​​​നി ബാ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഫി​​​ർ​​​ഹാ​​​ദ് ഹ​​​ക്കി​​​മി​​​നും ചി​​​കി​​​ത്സ ന​​​ൽ​​​കി. ആ​​​ശു​​​പ​​​ത്രി​​​ക്കു​​​മു​​​ന്നി​​​ൽ ക​​​ന​​​ത്ത പോ​​​ലീ​​​സ് കാ​​​വ​​​ലാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.