നിയമക്കുരുക്കുകളിൽ ട്വിറ്റർ

sponsored advertisements

sponsored advertisements

sponsored advertisements

1 July 2021

നിയമക്കുരുക്കുകളിൽ ട്വിറ്റർ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ പ​ങ്ക് വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്വി​റ്റ​റി​നെ​തി​രേ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​നും കേ​സെ​ടു​ത്തു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്ക് ഉ​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ട്വി​റ്റ​ർ ഇ​ന്ത്യ​യു​ടെ മേ​ധാ​വി മ​നീ​ഷ് മ​ഹേ​ശ്വ​രി​ക്ക് രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി. സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ൽ ഒ​ട്ടും ത​ന്നെ സ​ഹി​ഷ്ണു​ത വ​ച്ചുപു​ല​ർ​ത്തി​ല്ലെ​ന്നാ​ണ് ട്വി​റ്റ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു വ​യ്ക്കു​ന്ന​തുത​ട​യാ​നും നീ​ക്കം ചെ​യ്യാ​നും പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ട്വി​റ്റ​ർ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​തോ ഷെ​യ​ർ ചെ​യ്യു​ന്ന​തോ ത​ങ്ങ​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ചോ​ദ്യ​ത്തി​ന് ട്വി​റ്റ​ർ ന​ൽ​കി​യ മ​റു​പ​ടി.
കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് ട്വി​റ്റ​റി​നെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​നു​ള്ള നി​യ​മ​പ​രി​ര​ക്ഷ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​തി​ൽ പി​ന്നെ ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തു​ന്ന നാ​ലാ​മ​ത്തെ പോ​ലീ​സ് കേ​സാ​ണി​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഐ​ടി ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വീ​ഴ്ച​യി​ലാ​ണ് ട്വി​റ്റ​റി​ന് ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന നി​യ​മ​പ​രി​ര​ക്ഷ പി​ൻ​വ​ലി​ച്ച​ത്. ഇ​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ പോ​സ്റ്റു ചെ​യ്യു​ന്ന പ്ര​കോ​പ​ന​പ​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് ട്വി​റ്റ​റി​നെ​തി​രേ​യും കേ​സെ​ടു​ക്കാ​മെ​ന്നാ​യി. നി​യ​മ പ​രി​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെത​ന്നെ ട്വി​റ്റ​റി​നെ​തി​രേ യു​പി പോ​ലീ​സ് മ​ത​സ്പ​ർ​ധ വ​ള​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ച​തി​ന് മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ത്തു.