നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണം

sponsored advertisements

sponsored advertisements

sponsored advertisements

30 September 2021

നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണം

ന്യൂ​ഡ​ൽ​ഹി: റി​യ​ൽ എ​സ്റ്റേ​റ്റ് നി​ർ​മാ​താ​ക്ക​ളാ​യ സൂ​പ്പ​ർ ടെ​ക്കി​ന്‍റെ നോ​യി​ഡ​യി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യം കെ​ട്ടി​ടനി​ർ​മാ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ളി​ച്ചുമാ​റ്റു​ന്ന​തി​നാ​യി സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​റ​ക്കി. ര​ണ്ടു ട​വ​റു​ക​ളി​ലാ​യി 40 നി​ല​ക​ളോ​ളം വ​രു​ന്ന 900-ത്തോ​ളം ഫ്ളാ​റ്റു​ക​ളാ​ണ് പൊ​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട​ത്. കോ​ട​തി ഉ​ത്ത​ര​വി​നെത്തുട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി എ​ന്ന​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​വ​ർ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചു. ര​ണ്ടു ട​വ​റു​ക​ളി​ൽ ഒ​ന്നെ​ങ്കി​ലും നി​ല​നി​ർ​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. കെ​ട്ടി​ടം പൊ​ളി​ക്കേ​ണ്ട​താ​യി വ​ന്നാ​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​കു​മു​ണ്ടാ​കും. സ്റ്റീ​ലും കോ​ണ്‍ക്രീ​റ്റു​മു​ൾ​പ്പെ​ടെ​യു​ള​ള ട​ണ്‍ ക​ണ​ക്കി​നു നി​ർ​മാ​ണ വ​സ്തു​ക്ക​ൾ ആ​ക്രി സാ​ധ​ന​ങ്ങ​ളാ​യി മാ​റും.