നിയമസഭ കൈയാങ്കളി കേസ്: വീണ്ടും വിമര്‍ശിച്ച് സുപ്രീംകോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 July 2021

നിയമസഭ കൈയാങ്കളി കേസ്: വീണ്ടും വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പ്ര​തി​സ്ഥാ​ന​ത്തു​ള്ള എം​എ​ൽ​എ​മാ​ർ​ക്കും സു​പ്രീംകോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യി​ൽ വാ​ദം കേ​ട്ടശേ​ഷം ജ​സ്റ്റീ​സു​മാ​രാ​യ ഡി.വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ധി പ​റ​യാ​നാ​യി മാ​റ്റി.
ഒ​രു എം​എ​ൽ​എ നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് നി​യ​മ​സ​ഭ​യാ​ണോ? തോ​ക്കെ​ടു​ക്കു​ന്ന എം​എ​ൽ​എ​യ്ക്ക് പ​രി​ര​ക്ഷ ല​ഭി​ക്കു​മോ? ആ ​എം​എ​ൽ​എ സ​ഭ​യി​ൽ വെ​ടി​യു​തി​ർ​ത്താ​ൽ ന​ട​പ​ടി നി​യ​മ​സ​ഭ സ്വീ​ക​രി​ച്ചാ​ൽ മ​തി​യാ​കു​മോ? കോ​ട​തി​യി​ലും രൂ​ക്ഷ​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. അ​തി​നി​ടെ കോ​ട​തി​യി​ലെ വ​സ്തു​വ​ക​ക​ൾ ആ​രെ​ങ്കി​ലും അ​ടി​ച്ചു ത​ക​ർ​ക്കാ​റു​ണ്ടോ? – ഈ ചോ​ദ്യ​ങ്ങ​ളാ​ണ് എം​എ​ൽ​എ​മാ​ർ​ക്കു നി​യ​മ​സ​ഭ​യു​ടെ പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന് വാ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചോ​ദി​ച്ച​ത്.
എം​എ​ൽ​എ​മാ​ർ​ക്ക് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്ന​ത് ശ​രി​യാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​ണ് നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എം​എ​ൽ​എ​മാ​ർ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​ത് പൊ​തുജ​ന​താ​ത്​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണോ എ​ന്നും ജ​സ്റ്റീ​സ് എം.​ആ​ർ. ഷാ ​ചോ​ദി​ച്ചു. സ​ഭ​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​തും സം​ഘ​ർ​ഷ​വും പൊ​തുതാ​ത്പ​ര്യ​ത്തി​ന് നി​ര​ക്കു​ന്ന​താ​ണോ​യെ​ന്നു ചോദിച്ച കോടതി പ്ര​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ക്ക​രു​തെ​ന്നു താ​ക്കീ​ത് ചെയ്യുകയും ചെ​യ്തു.
അ​തി​നി​ടെ, എം​എ​ൽ​എ​മാ​ർ​ക്കു നി​യ​മ​സ​ഭ​യി​ലെ വ​സ്തു​ക്ക​ൾ ന​ശിപ്പി​ക്കാ​നും സ്പീ​ക്ക​റെ പു​ല​ഭ്യം പ​റ​യാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ മ​ഹേ​ഷ് ജെ​ഠ്മ​ലാ​നി പ​റ​ഞ്ഞു. കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​ത് പൊ​തു​ജ​ന താ​ത്പ​ര്യ​ത്തി​ന് നി​ര​ക്കു​ന്ന​താ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഏ​ക​പ​ക്ഷീ​യ​മാ​യി എ​ങ്ങ​നെ ഈ ​കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. 2015ൽ ​ബ​ജ​റ്റ​വ​ത​ര​ണ​ത്തി​നി​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.