നേതാക്കൾ കോവിഡ് മരുന്നുകൾ ശേഖരിച്ചു വയ്ക്കേണ്ടതില്ല: കോടതി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 May 2021

നേതാക്കൾ കോവിഡ് മരുന്നുകൾ ശേഖരിച്ചു വയ്ക്കേണ്ടതില്ല: കോടതി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രീയ നേ​താ​ക്ക​ൾ കോ​വി​ഡ് മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ചു വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക്ഷാ​മം നേ​രി​ടു​ന്ന റെം​ഡെ​സി​വി​ർ അ​ട​ക്ക​മു​ള്ള മ​രു​ന്നു​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീയ നേ​താ​ക്ക​ളും ശേ​ഖ​രി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​ത് ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ച്ച മ​രു​ന്നു​ക​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സി​നു (ഡി​ജി​എ​ച്ച്എ​സ്) തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. രാ​ഷ്‌ട്രീയ നേ​താ​ക്ക​ൾ മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ചുവ​ച്ച് ത​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും അ​ത് അ​ത്യാ​വ​ശ്യ​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​നാ​യ വി​രാ​ഗ ഗു​പ്ത വാ​ദി​ച്ച​ത്. മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ചു​വ​യ്ക്കാ​ൻ നേ​താ​ക്ക​ൾ​ക്കാ​വി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.