നേഴ്സുമാർക്ക് മലയാളം വിലക്കിയ നടപടി പിൻവലിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 June 2021

നേഴ്സുമാർക്ക് മലയാളം വിലക്കിയ നടപടി പിൻവലിച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഗോ​വി​ന്ദ് ബ​ല്ല​ഭ് പ​ന്ത് ആ​ശു​പ​ത്രി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നേ​ഴ്സു​മാ​ർ​ക്ക് മ​ല​യാ​ളം പ​റ​യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു പി​ൻ​വ​ലി​ച്ചു. ഡ​ൽ​ഹി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ന​ഴ്സു​മാ​ർ മ​ല​യാ​ള​ത്തി​ൽ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് വി​ല​ക്കി വി​വാ​ദ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ജൂണ്‍ 5നു പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ്വ​ജീ​വ​ൻ പോ​ലും അ​വ​ഗ​ണി​ച്ച് സേ​വ​നം ചെ​യ്ത മ​ല​യാ​ളി നേ​ഴ്സു​മാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ഭാ​ഷാ വി​വേ​ച​ന​ത്തി​നെ​തി​രേ ട്വി​റ്റ​ർ ഉ​ൾ​പ്പെടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ഭാ​ഷാ​പ​ര​മാ​യ വ്യ​ത്യാ​സ​ത്തി​ന്‍റെ പേ​രി​ൽ വി​വേ​ച​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി കൂ​ടി​യാ​യ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ​ത്തി​നുമേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് മ​ല​യാ​ള​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ണ് വി​വാ​ദ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത് എ​ന്ന​ത് ഉ​ൾ​പ്പെടെ വ്യ​ക്ത​മാ​ക്കി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ ജി​ബി പ​ന്ത് ആ​ശ​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടി​ന്‍റെ അ​റി​വോ​ടെ അ​ല്ല സ​ർ​ക്കു​ല​ർ ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
ആ​യി​ര​ത്തി​ല​ധി​കം നേ​ഴ്സു​മാ​ർ ഉ​ള്ള ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ൽ പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ഞ്ഞൂ​റി​ൽ അ​ധി​കം പേ​രും മ​ല​യാ​ളി ന​ഴ്സു​മാ​രാ​ണ്. കേ​ര​ളീ​യ​ർ​ക്കു പു​റ​മേ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള നേ​ഴ്സു​മാ​രും ജോ​ലി ചെ​യ്യു​ന്ന ഇ​വി​ടെ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ മാ​തൃ​ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ജോ​ലി സ​മ​യ​ത്ത് ഹി​ന്ദി​യോ ഇം​ഗ്ലീ​ഷോ അ​ല്ലാ​തെ മ​റ്റു ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​ത് വി​ല​ക്കു​ന്ന​തി​നു പ​ക​രം പ​ര​സ്പ​രം പോ​ലും മ​ല​യാ​ളി​ക​ൾ മ​ല​യാ​ളം പ​റ​യ​രു​തെ​ന്ന സ​ർ​ക്കു​ല​റാ​ണ് വി​വാ​ദം ഉ​ണ്ടാ​ക്കി​യ​ത്.