നോയിഡയിലെ ഇരട്ട ടവര്‍ പൊളിക്കാന്‍ സുപ്രീംകോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 September 2021

നോയിഡയിലെ ഇരട്ട ടവര്‍ പൊളിക്കാന്‍ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ൽ​ഹി​യോ​ടു ചേ​ർ​ന്ന നോ​യി​ഡ​യി​ൽ കെ​ട്ടി​ടനി​ർ​മാ​ണ ച​ട്ടം ലം​ഘി​ച്ചു പ​ടു​ത്തു​യ​ർ​ത്തി​യ 40 നി​ല​ക​ളു​ള്ള ഇ​ര​ട്ട ട​വ​ർ മൂ​ന്നു മാ​സ​ത്തി​ന​കം പൊ​ളി​ച്ചുനീ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. സൂ​പ്പ​ർ​ടെ​ക് എ​മ​റാ​ൾ​ഡ് കോ​ർ​ട്ട് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ അ​പ്പെ​ക്സ്, സെ​യാ​നെ ഇ​ര​ട്ട ട​വ​റു​ക​ളി​ൽ 915 ഫ്ളാ​റ്റു​ക​ളും 21 ഷോ​പ്പു​ക​ളു​മു​ണ്ട്. ഫ്ളാ​റ്റു​ക​ൾ വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ​വ​ർ​ക്ക് ര​ണ്ടു​മാ​സ​ത്തി​ന​കം പ​ണം തി​രി​കെ ന​ൽ​ക​ണം. സ്വ​ന്തം ചെ​ല​വി​ൽ സൂ​പ്പ​ർ​ടെ​ക് ലി​മി​റ്റ​ഡ് ത​ന്നെ ട​വ​റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്നാണ് കോ​ട​തി ഉ​ത്ത​ര​വ്. നോ​യി​ഡ​യി​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, മ​ര​ടി​ൽ ഫ്ളാറ്റുകൾ പൊ​ളി​ച്ചുനീ​ക്കി​യത്, സു​പ്രീം​കോ​ട​തി താരതമ്യം ചെയ്തു. കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ഇ​ര​ക​ളാ​കു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച സ​മു​ച്ച​യ​ങ്ങ​ളി​ൽ ഫ്ളാ​റ്റു​ക​ൾ വാ​ങ്ങു​ന്ന​വ​രാ​ണെ​ന്നും സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.ആ​ർ. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബെഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.
ഒ​രു വ​ർ​ഷം മു​ൻ​പ് കേ​ര​ള​ത്തി​ലെ മ​ര​ടി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്ന് സു​പ്രീം​കോ​ട​തി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.