പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്ത്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 October 2021

പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്ത്

ന്യൂ​ഡ​ൽ​ഹി: പു​തുതാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ലു​ള്ള 116 രാ​ജ്യ​ങ്ങ​ളി​ൽ 101-ാം സ്ഥാ​ന​മാ​ണ് ഇ​ന്ത്യ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ 94-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് പ​ട്ടി​ണി കു​റ​വാ​ണ്. ഐ​റി​ഷ്-​ജ​ർ​മ​ൻ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് പ​ട്ടി​ക പു​റ​ത്തി​റ​ക്കിയ​ത്. പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്കോ​റി​നേ​ക്കാ​ൾ പ​ത്തു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് ഇ​ന്ത്യ​യി​പ്പോ​ൾ.
അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല​വാ​രം പ​രി​ഗ​ണി​ച്ചാ​ണ് ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ലെ സ്കോ​ർ ത​യാ​റാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ്രാ​യം, തൂ​ക്കം, ഉ​യ​രം എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ൽ ഭ​ക്ഷ​ണ​ത്തി​ൽ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ സാ​ധി​ക്കും. പ്രാ​യ​ത്തി​നൊ​ത്ത ശാ​രീ​രി​ക വ​ള​ർ​ച്ചയില്ലായ്മ, വ​ള​ർ​ച്ച മു​ര​ടി​ക്ക​ൽ, അ​വ​ശ്യ പോ​ഷ​ക​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കുറ​വ്, ശി​ശു​മ​ര​ണനി​ര​ക്ക് തുടങ്ങിയവയും ക​ണ​ക്കി​ലെ​ടു​ക്കും. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു മൂ​ലം വി​ള​ർ​ച്ച ബാ​ധി​ച്ച കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് ഇ​ന്ത്യ​യി​ലാ​ണ്. കോവിഡ് വ്യാപനവും നി​യ​ന്ത്ര​ണ​ങ്ങ​ളും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. അ​യ​ൽ രാജ്യങ്ങ​ളാ​യ നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ, പാ​ക്കി​സ്ഥാ​ൻ എന്നിവിടങ്ങളിൽ പ​ട്ടി​ണിനി​ര​ക്ക് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണെ​ങ്കി​ലും ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് അ​വി​ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്താ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ഴി​ഞ്ഞു.