പഴയ വാഹനങ്ങൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​യം പ്ര​ഖ്യാ​പി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 August 2021

പഴയ വാഹനങ്ങൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​യം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പു​തി​യ ന​യം അ​നു​സ​രി​ച്ച് വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ 15 വ​ർ​ഷ​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ 20 വ​ർ​ഷ​വും മാ​ത്ര​മേ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​വൂ. എ​ന്നാ​ൽ, കാ​ല​പ്പ​ഴ​ക്കം മാ​ത്രം പ​രി​ഗ​ണി​ച്ചാ​യി​രി​ക്കി​ല്ല വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​തകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും പൊ​ളി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കു​ക. പ​ഴ​യ വാ​ഹ​നം പൊ​ളി​ച്ചു പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ൾ സൗ​ജ​ന്യ​മാ​ക്കി ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ന് ഏ​ക​ജാ​ല​ക സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും.
പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നാ​യി 70 കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നിരോധിക്കും. പു​തി​യ ന​യ​ത്തി​ലൂ​ടെ പ​തി​നാ​യി​രം കോ​ടി​യു​ടെ നി​ക്ഷേ​പം വ​രും. 35,000 പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന നി​ക്ഷേ​പസം​ഗ​മ​ത്തി​ലാ​ണ് മോ​ദി നാ​ഷ​ണ​ൽ സ്ക്രാ​പ് പോ​ളി​സി പ്ര​ഖ്യാ​പി​ച്ച​ത്. വി​ക​സ​നയാ​ത്ര​യി​ലെ നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ന്നാ​ണ് സ്ക്രാ​പ് ന​യ​ത്തെ മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്.