പാൻഡോറ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

sponsored advertisements

sponsored advertisements

sponsored advertisements

5 October 2021

പാൻഡോറ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത​രു​ടെ നി​കു​തി വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​ള്ള പാൻ​ഡോ​റ പേ​പ്പ​ർ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, റി​സ​ർ​വ് ബാ​ങ്ക്, സാമ്പ​ത്തി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്രമുഖർ, സെ​ലി​ബ്രി​റ്റി​ക​ൾ, കാ​യി​ക താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നി​കു​തി വെ​ട്ടി​ച്ച് വി​ദേ​ശ​ത്ത് ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഒ​രു​സം​ഘം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇതിനു പി​ന്നി​ൽ. ഇ​ന്ത്യ​യി​ൽനി​ന്ന് ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​ർ, വ്യ​വ​സാ​യി അ​നി​ൽ അം​ബാ​നി, വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യംവി​ട്ട നീ​ര​വ് മോ​ദി, ബ​യോ​കോ​ണ്‍ മേ​ധാ​വി കി​ര​ണ്‍ മ​ജും​ദാ​ർ ഷാ​യു​ടെ ഭ​ർ​ത്താ​വ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്.