പാർലമെന്‍റ് സമ്മേളനം 19 മുതൽ

sponsored advertisements

sponsored advertisements

sponsored advertisements

30 June 2021

പാർലമെന്‍റ് സമ്മേളനം 19 മുതൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 19നു ​തു​ട​ങ്ങി ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​ക്കും. ആ​കെ 20 ദി​വ​സം. അ​ഞ്ചു ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ളും മ​റ്റു 40 ബി​ല്ലു​ക​ളും സ​ർ​ക്കാ​രി​ന് പാ​സാ​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​യേ​ക്കും. കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്ത​തി​ലെ വീ​ഴ്ച​ക​ൾ, വാ​ക്സി​ൻ വി​ത​ര​ണം, സാമ്പ​ത്തി​ക ത​ള​ർ​ച്ച, ഇ​ന്ധ​ന- അ​വ​ശ്യ സാ​ധ​ന വി​ല​ക്ക​യ​റ്റം, എ​ട്ടുമാ​സം ക​ഴി​ഞ്ഞ ക​ർ​ഷ​ക സ​മ​രം, കാ​ർ​ഷി​ക, വ്യ​വ​സാ​യ, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ പ്ര​തി​സ​ന്ധി​ക​ൾ, തൊ​ഴി​ൽ ന​ഷ്ടം, ല​ക്ഷ​ദ്വീ​പി​ലെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം കൂ​ട്ടാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തും. കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു ക​ന​ത്ത തോ​ൽ​വി ഉ​ണ്ടാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​മാ​യ​തി​നാ​ൽ രാ​ഷ്ട്രീ​യ​മാ​യ ഭ​ര​ണ- പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ട്.