പി.എസ്. ശ്രീധരൻ പിള്ള ഗോവ ഗവർണർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 July 2021

പി.എസ്. ശ്രീധരൻ പിള്ള ഗോവ ഗവർണർ

ന്യൂ​ഡ​ൽ​ഹി: മി​സോ​റം ഗ​വ​ർ​ണ​റാ​യി​രു​ന്ന പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യെ ഗോ​വ ഗ​വ​ർ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചു. കേ​ന്ദ്രമ​ന്ത്രി ത​വ​ർ ച​ന്ദ് ഗെ​ഹ്‌​ലോ​ട്ടി​നെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​യും നി​യ​മി​ച്ചു. ഹ​രി​ബാ​ബു കും​ബം​പ​ടി​യാ​ണ് പു​തി​യ മി​സോ​റം ഗ​വ​ർ​ണ​ർ. മ​ധ്യ​പ്ര​ദേ​ശി​ൽ മം​ഗു​ഭാ​യി ച​ഗ​ൻ​ഭാ​യി​യെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള സീ​നി​യ​ർ ബി​ജെ​പി നേ​താ​വാ​ണ് മം​ഗു​ഭാ​യി. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യ്ക്കു പു​തി​യ നി​യ​മ​നം ഇ​ല്ല. ഹി​മാ​ച​ൽ പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി രാ​ജേ​ന്ദ്ര​ൻ വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റെ നി​യി​ച്ചു. ഹ​രി​യാ​ന ഗ​വ​ർ​ണ​ർ ആ​യി​രു​ന്ന സ​ത്യേ​ന്ദ്ര നാ​രാ​യ​ണ്‍ ആ​ര്യ​യെ ത്രി​പു​ര​യി​ലേ​ക്കും ത്രി​പു​ര​യി​ൽ​നി​ന്നു ര​മേ​ശ് ബ​യ​സി​നെ ജാർ​ഖ​ണ്ഡി​ലേ​ക്കു മാ​റ്റി. ഹി​മാ​ച​ൽ ഗ​വ​ർ​ണ​ർ ബ​ന്ദാ​രു ദ​ത്താ​ത്രേ​യ​യെ ഹ​രി​യാ​ന​യി​ലേ​ക്കു മാ​റ്റി. ഇ​വ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ദി​വ​സം മു​ത​ൽ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നു വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.