പുതിയ സമരമുറകളുമായി കർഷകർ

sponsored advertisements

sponsored advertisements

sponsored advertisements

15 July 2021

പുതിയ സമരമുറകളുമായി കർഷകർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ പു​തി​യ സ​മ​രമു​റ​ക​ളു​മാ​യി ക​ർ​ഷ​ക​ർ. ഡ​ൽ​ഹി അ​തി​ർ​ത്തി​യാ​യ ഗാ​സി​പ്പുരി​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഓ​രോ ഗ്രാ​മ​ത്തി​ൽ നി​ന്നും പ​ത്തു പേ​ർ വീ​തം പ​തി​ന​ഞ്ചു ദി​വ​സം സ​മ​ര സ്ഥ​ല​ത്ത് ഇ​രു​ന്നാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ൽനിന്ന് ആ​ളു​ക​ൾ എ​ത്തു​മ്പോ​ൾ കോ​വി​ഡ് കാ​ല​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​നാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ വ​ക്താ​വ് സൗ​ര​ഭ് ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു. നി​ല​വി​ൽ അ​യ്യാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ ഇ​രു​ന്നു സ​മ​രം ചെ​യ്യു​ന്ന​ത്. ഗാ​സി​പ്പൂ​രി​ന് പു​റ​മേ ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ളാ​യ തി​ക്രി, സിം​ഗു എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്യു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച് ജൂ​ലൈ 22 മു​ത​ൽ സ​ഭ​യ്ക്കു പു​റ​ത്തും ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​തി​ഷേ​ധം പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞു.