പെഗാസസില്‍ കേന്ദ്രം: ഒളിക്കാനൊന്നുമില്ല

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 August 2021

പെഗാസസില്‍ കേന്ദ്രം: ഒളിക്കാനൊന്നുമില്ല

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ​ല്ലാം ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ​യും മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മു​ള്ള​താ​ണെ​ന്ന വാ​ദ​വു​മാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര കു​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത ര​ണ്ടു പേ​ജ് മാ​ത്ര​മു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ന്നെ നി​ഷേ​ധി​ക്കു​ന്നു. നി​ക്ഷിപ്ത താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കാ​തി​രി​ക്കാ​നും ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും സ​ർ​ക്കാ​ർ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ, വി​ദ​ഗ്ധ സ​മി​തി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു ചെ​യ്യാ​ൻ ക​ഴി​യുമെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ത്തോ​ട് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ ചോ​ദി​ച്ച​ത്. ഒ​രു വി​ദഗ്ധ​സ​മി​തി​ക്ക് സോ​ഫ്റ്റ്‌വേ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചു മാ​ത്ര​മേ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കൂ. സോ​ഫ്റ്റ്‌വേ​ർ വാ​ങ്ങു​ന്ന​തി​നാ​യു​ള്ള ക​രാ​റു​ക​ളെ​ക്കു​റി​ച്ചും അ​തി​ന് അ​നു​മ​തി ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചും വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ചു​മൊ​ക്കെ ആ​രു പ​രി​ശോ​ധി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. ക​മ്മി​റ്റി​യു​ടെ അ​ധി​കാ​രപ​രി​ധി കോ​ട​തി​ക്കു നി​ശ്ച​യി​ക്കാ​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ചോ​ദ്യ​ത്തി​നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ന​ൽ​കി​യ മ​റു​പ​ടി.
പ​രാ​തി​ക്കാ​രു​ടെ ഹ​ർ​ജി​ക​ളി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ഒ​റ്റ കാ​ര്യ​ത്തിനു പോ​ലും സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ത്യ​വാങ്മൂ​ല​ത്തി​ൽ മ​റു​പ​ടി​യി​ല്ലെ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. റാ​മി​നും ശ​ശി​കു​മാ​റി​നും വേ​ണ്ടി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് കേ​വ​ലം വ്യ​ക്തി​ഗ​ത വി​ഷ​യ​മ​ല്ലെ​ന്നും ജു​ഡീ​ഷറി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ഒ​രു സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ സ​മി​തി ഈ ​വി​ഷ​യം പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും സി​ബ​ൽ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല, ഈ ​വി​ഷ​യ​ത്തി​ൽ ഐ​ടി മ​ന്ത്രാ​ല​യം അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യല്ല, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​യാ​ണ് മ​റു​പ​ടി ന​ൽ​കേ​ണ്ട​തെ​ന്നും സി​ബ​ൽ വാദിച്ചു.