പെഗാസസിൽ മമതയുടെ അന്വേഷണം കേന്ദ്രത്തെ വെട്ടിലാക്കി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 July 2021

പെഗാസസിൽ മമതയുടെ അന്വേഷണം കേന്ദ്രത്തെ വെട്ടിലാക്കി

കോ​​​ൽ​​​ക്ക​​​ത്ത: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ പ​​ദ്മ​​​വ്യൂ​​​ഹ​​​ത്തി​​​ലാ​​​ക്കി പെ​​​ഗാ​​​സ​​​സ് ഫോ​​​ൺ​​​ചോ​​​ർ​​​ത്ത​​​ലി​​​ൽ ജു​​​ഡീഷ്യ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തീ​​​രു​​​മാ​​​നം. 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യെ അ​​​ണി​​​നി​​​ര​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​മ്പാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് മ​​​ദ​​​ൻ ബി. ​​​ലോ​​​കു​​​റും ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ചീ​​​ഫ്ജ​​​സ്റ്റീ​​​സ് ജ്യോ​​​തി​​​ർ​​​മ​​​യി ഭ​​​ട്ടാ​​​ചാ​​​ര്യ​​​യും അ​​​ട​​​ങ്ങു​​​ന്ന ര​​​ണ്ടം​​​ഗ അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ ഫോ​​​ൺ​​​ചോ​​​ർ​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ നി​​​ജ​​​സ്ഥി​​​തി പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണു ല​​​ക്ഷ്യം.