പെഗാസസ്: കേന്ദ്രം വിവരങ്ങൾ പരസ്യമാക്കില്ല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 August 2021

പെഗാസസ്: കേന്ദ്രം വിവരങ്ങൾ പരസ്യമാക്കില്ല

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്‌വേ​ർ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​നു ല​ഭ്യ​മാ​കും വി​ധം ഒ​രു സ​ത്യ​വാങ്മൂ​ലമാ​യി ന​ൽ​കാ​നാ​കി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. കോ​ട​തി​യു​ടെ മു​ന്നി​ൽ സ​ർ​ക്കാ​രി​ന് ഒ​ന്നുംത​ന്നെ ഒ​ളി​ച്ചുവ​യ്ക്കാ​നി​ല്ല. പ​ക്ഷേ, രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ൽ കോ​ട​തി​യു​ടെ ത​ന്നെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​ഷ്പ​ക്ഷ വി​ദ​ഗ്ധ സ​മി​തി​ക്കു മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കാം. ഈ ​സ​മി​തി റി​പ്പോ​ർ​ട്ട് കോ​ട​തി​ക്കു കൈ​മാ​റു​മെ​ന്നു​മാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ, ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് വാ​ദം കേ​ട്ട​ത്.
പെ​ഗാ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ച​പ്പോ​ൾ രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രുത​ര​ത്തി​ലു​ള്ള വി​ട്ടു വീ​ഴ്ച​യും വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് പ​റ​ഞ്ഞു. പ്ര​മു​ഖ​ർ ഉ​ൾ​പ്പെടെയുള്ള വ്യ​ക്തി​ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത് സാ​ധ്യ​മാ​കി​ല്ലെ​ന്നും പ​റ​യു​ന്നു. അ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​ത്.
രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ക്കാ​തെ​യും ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സ​ത്യ​വാങ്മൂ​ലം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു മു​ന്നി​ലു​ള്ള ത​ട​സ​മെ​ന്താ​ണ്. അ​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മ​റു​പ​ടി ന​ൽ​ക​ണം. അ​തി​നുശേ​ഷം മാ​ത്രം വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നമെ​ടു​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു.