പെഗാസസ് ഫോൺ ചോർത്തൽ അതീവഗുരുതരം: സുപ്രീംകോടതി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 August 2021

പെഗാസസ് ഫോൺ ചോർത്തൽ അതീവഗുരുതരം: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്‌വേ​ർ ഉ​പ​യോ​ഗി​ച്ചു ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വാ​സ്ത​വ​മെ​ങ്കി​ൽ അ​തീ​വ ഗു​രു​ത​ര​മെ​ന്നു സു​പ്രീം​കോ​ട​തി. കേ​സി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ കേ​ന്ദ്രസ​ർ​ക്കാ​രി​നു കൈ​മാ​റ​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ, ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ഓ​ഗ​സ്റ്റ് പ​ത്തി​നു വീ​ണ്ടും വാ​ദം കേ​ൾ​ക്കും. അ​ടു​ത്ത​യാ​ഴ്ച വാ​ദം കേ​ൾ​ക്കു​മ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യും ഹാ​ജ​രാ​ക​ണ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണു കോ​ട​തി​യു​ടെ മു​ന്നി​ലു​ള്ള​ത്. അ​വ​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ളും ഫോ​ണ്‍ ചോ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ വ്യ​ക്തി​ഗ​ത പ​രാ​തി​ക​ളു​മു​ണ്ട്. കോ​ട​തി​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം കൂ​ടി കേ​ൾ​ക്കാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​കി​ല്ല. അ​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു നോ​ട്ടീ​സ് അ​യ​ക്കു​ന്ന​തി​നു മു​ൻ​പാ​യി പ​രാ​തി​ക്കാ​രു​ടെ ഹ​ർ​ജി​ക​ളു​ടെ പ​ക​ർ​പ്പ് സ​ർ​ക്കാ​രി​നു കൈ​മാ​റ​ണം എ​ന്നാ​ണു കോ​ട​തി നി​ർ​ദേ​ശം.
വാ​ദ​ത്തി​നി​ടെ ഹ​ർ​ജി​ക്കാ​രി​ലൊ​രാ​ളാ​യ ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ ഫോ​ണ്‍ ചോ​ർ​ത്തി​യി​രു​ന്നോ എ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​നുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക മീ​നാ​ക്ഷി അ​റോ​റ മ​റു​പ​ടി ന​ൽ​കി. ഫോ​ണ്‍ ചോ​ർ​ത്തി​യ വി​വ​രം ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടും ഐ​ടി നി​യ​മ​പ്ര​കാ​രം പോ​ലീ​സി​ൽ കേ​സ് ന​ൽ​കാ​തി​രു​ന്ന​ത് എ​ന്തു കൊ​ണ്ടാ​ണെ​ന്നു ഫോ​ണ്‍ ചോ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ പേ​രു​ൾ​പ്പെ​ട്ട​വ​രോ​ട് കോ​ട​തി ചോ​ദി​ച്ചു. ഈ ​കേ​സി​ൽ ഒ​രു വ​സ്തു​താ​ന്വേ​ഷ​ണ സ​മി​തി​യു​ടെ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ദി​വാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
ഫോ​ണു​ക​ൾ ചോ​ർ​ത്തി എ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ ഹ​ർ​ജി​ക​ളും മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ള്ള​താ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ങ്കി​ൽ വാ​ർ​ത്ത​ക​ൾ​ക്കു പു​റ​മേ മ​റ്റു ശ​ക്ത​മാ​യ തെ​ളി​വു​ക​ളും വ​സ്തു​ത​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക്കാ​രു​ടെ പ​ക്ക​ൽ ഇ​തുസം​ബ​ന്ധി​ച്ച ധാ​രാ​ളം വി​വ​ര​ങ്ങ​ളു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നു പോ​ലും വി​വ​ര സ​മാ​ഹ​ര​ണ​ത്തി​നു​ള്ള ശേ​ഷി​യു​മു​ണ്ട്. അ​തി​നാ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വ​സ്തു​ത​ക​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.