പെഗാസസ് സംഘം ഇന്ത്യയില്‍ രഹസ്യസന്ദര്‍ശനം നടത്തിയെന്നു വെളിപ്പെടുത്തൽ

sponsored advertisements

sponsored advertisements

sponsored advertisements

23 July 2021

പെഗാസസ് സംഘം ഇന്ത്യയില്‍ രഹസ്യസന്ദര്‍ശനം നടത്തിയെന്നു വെളിപ്പെടുത്തൽ

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ ചാ​ര സോ​ഫ്റ്റ്‌വേർ പെ​ഗാ​സ​സി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​എ​സ്ഒ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​യി​ൽ ര​ഹ​സ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭു​പേ​ഷ് ഭ​ഗേ​ൽ. ഛത്തീ​സ്ഗ​ഡി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ഴാ​ണ് സം​ഘം എ​ത്തി​യ​തെന്ന് അദ്ദേഹം പറഞ്ഞു. അ​തി​നി​ടെ, ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർ​മ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​നാ​ധി​പ​ത്യം, ദേ​ശ​സു​ര​ക്ഷ, ജു​ഡീ​ഷറി എ​ന്നി​വ​യ്ക്കുനേ​രേയു​ള്ള ആ​ക്ര​മ​ണ​മാ​ണു ഫോ​ണ്‍ ചോ​ർ​ത്ത​ൽ. ഇ​തു ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. രാ​ജ്യ​ത്തെ 40 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ണു​ക​ൾ നി​രീ​ക്ഷി​ച്ചു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.
എ​ൻ​എ​സ്ഒ പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​നം ഭ​രി​ച്ചി​രു​ന്ന ബി​ജെ​പി സ​ർ​ക്കാ​രു​മാ​യി എ​ൻ​എ​സ്ഒ ഉ​ണ്ടാ​ക്കി​യ ഡീ​ൽ എ​ന്താ​യി​രു​ന്നു, സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രൊ​ക്കെ ഇ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗ് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഭു​പേ​ഷ് ഭ​ഗേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ‌വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഭൂ​പേ​ഷ് സിം​ഗ് ഭ​ഗേ​ൽ പെ​ഗാ​സ​സി​നെ​ക്കു​റി​ച്ച് സ്വ​പ്നം ക​ണ്ട​താ​ണെ​ന്നാ​ണ് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ര​മ​ണ്‍ സിം​ഗ് പ്ര​തി​ക​രി​ച്ച​ത്.