പെഗാസസ്: സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിനു കൂടുതൽ സമയം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 September 2021

പെഗാസസ്: സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിനു കൂടുതൽ സമയം

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി സെ​പ്റ്റം​ബ​ർ 13ന് ​വാ​ദം കേ​ൾ​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ ഇ​തു സം​ബ​ന്ധി​ച്ച ഒ​രുകൂ​ട്ടം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്രസ​ർ​ക്കാ​രി​നു സ​ത്യ​വാങ്മൂ​ലം ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കി​യാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത് 13ലേ​ക്കു മാ​റ്റി​യ​ത്. ഇ​സ്ര​യേ​ൽ ചാ​ര സോ​ഫ്റ്റ്‌​വേയ​റാ​യ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു പ്ര​മു​ഖ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ രാ​ഷ്‌ട്രീയ​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ഭി​ഭാ​ഷ​ക​രും അ​ട​ക്കം നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
ഹ​ർ​ജി സെപ്റ്റംബര്‍ 7ന് പ​രി​ഗ​ണി​ച്ച​പ്പോ​ൾത്തന്നെ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​വാങ്മൂ​ലം ത​യാ​റാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച വ​രെ സ​മ​യം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ​വാങ്മൂ​ലം ത​യാ​റാ​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ കാണാൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കൂ​റ​ച്ചു​കൂ​ടി സ​മ​യം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പ​റ​ഞ്ഞ​ത്.
ഹ​ർ​ജി​ക​ളി​ൽ കേ​ന്ദ്ര​ത്തി​ന് ഓ​ഗ​സ്റ്റ് 17ന് ​നോ​ട്ടീ​സ് അ​യ​ച്ച​പ്പോ​ൾ ആ​ദ്യം ന​ൽ​കി​യ സ​ത്യ​വാങ് മൂ​ല​ത്തി​നു പു​റ​മേ മ​റ്റൊ​രു സ​ത്യ​വാങ്മൂലം കൂ​ടി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. രാ​ജ്യ​സു​ര​ക്ഷാ വി​ഷ​യ​മാ​യ​തി​നാ​ൽ ഒ​രു സ​ത്യ​വാങ്മൂല​ത്തി​ലൂ​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പൊ​തു സ​മ​ക്ഷം വയ്ക്കാ​നാ​കി​ല്ലെന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി​ക്കു മു​ന്നി​ൽ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാം എ​ന്നു​മാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​ന്നു വാ​ദി​ച്ച​ത്.
രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും പ്ര​തി​രോ​ധമ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ക്കാ​തെ​യും ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി ഒ​രു സ​ത്യ​വാങ്മൂലം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു മു​ന്നി​ലു​ള്ള ത​ട​സ​മെ​ന്താ​ണെ​ന്നു ചോ​ദി​ച്ച കോ​ട​തി, സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും അ​തി​നുശേ​ഷം മാ​ത്രം വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നമെ​ടു​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്രസ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​യ്ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്നു മാ​ത്രം വ്യ​ക്ത​മാ​ക്കി​യാ​ൽ മ​തി​യെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ നി​ല​പാ​ടു ത​ന്നെ​യാ​ണ് കോ​ട​തി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.