പ്രഫ. ഓംചേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

sponsored advertisements

sponsored advertisements

sponsored advertisements

25 August 2021

പ്രഫ. ഓംചേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നും ആ​ധു​നി​ക മ​ല​യാ​ള നാ​ട​ക പ്ര​സ്ഥാ​ന​ത്തി​നും മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള പ്ര​ഫ. ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള​യ്ക്ക് 2020ലെ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. ‘ആ​ക​സ്മി​കം’ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ​ക്കാ​ണ് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം. ദീ​ർ​ഘ​കാ​ല​മാ​യി ഡ​ൽ​ഹി​യി​ൽ ക​ഴി​യു​ന്ന വൈ​ക്കം സ്വ​ദേ​ശി​യാ​യ പ്ര​ഫ. ഓം​ചേ​രിക്ക് 1972ൽ ​ ‘പ്ര​ള​യം’ എ​ന്ന നാ​ട​ക​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ക​വി​ത, ഗ​ദ്യം, നാ​ട​കം തു​ട​ങ്ങി സാ​ഹി​ത്യ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​​ല​ക​ളി​ലും ഓം​ചേ​രി മ​ല​യാ​ള​ത്തി​നു മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​ൻ​പ​ത് ദീ​ർ​ഘ നാ​ട​ക​ങ്ങ​ളും എ​ണ്‍പ​തോ​ളം ഏ​കാം​ഗ നാ​ട​ക​ങ്ങ​ളും ഓം​ചേ​രി ര​ചി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യം, തേ​വ​രു​ടെ ആ​ന, ക​ള്ള​ൻ ക​യ​റി​യ വീ​ട്, ദൈ​വം വീ​ണ്ടും തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നു എ​ന്നീ നോ​വ​ലു​ക​ളും ര​ചി​ച്ചു. പ്ര​ള​യം, ചെ​രി​പ്പു ക​ടി​ക്കി​ല്ല, ഈ ​വെ​ളി​ച്ചം നി​ങ്ങ​ളു​ടേ​താ​കു​ന്നു എ​ന്നി​വ​യാ​ണ് നാ​ട​ക​ങ്ങ​ൾ. ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ, ഡി​എ​വി​പി, ചീ​ഫ് സെ​ൻ​സേ​ഴ്സ് ഓ​ഫി​സ്, ഫു​ഡ് കോ​ർ​പറേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.