പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

5 October 2021

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ ഖേ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ല​ക്നോ​യി​ൽനി​ന്നു 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ സീ​താ​പു​രി​ൽ വ​ച്ചാ​ണു പ്രി​യ​ങ്ക​യെ​യും സം​ഘ​ത്തെ​യും യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പോ​ലീ​സി​നു നേ​രേ പ്രി​യ​ങ്ക പെ​ട്ടി​ത്തെ​റി​ച്ചു. “നി​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​വ​രേക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട ആ​രു​മ​ല്ല ഞാ​ൻ; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തു ത​ട​യു​ന്ന വാ​റ​ന്‍റോ മ​റ്റു രേ​ഖ​ക​ളോ ഇ​ല്ലാ​തെ ഒ​ര​ടി പോ​ലും പി​ന്നി​ലേ​ക്കു പോ​കാ​ൻ ത​യാ​റ​ല്ല. ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കാ​നാ​ണ് ഉ​ദ്ദേ​ശ്യമെ​ങ്കി​ൽ ത​ട്ടി​ക്കൊ​ണ്ടുപോ​യെ​ന്നു കേ​സു​കൊ​ടു​ക്കും…” പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചു.
പ്രി​യ​ങ്ക​യുടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ദീ​പേ​ന്ദ​ർ ഹൂ​ഡ​യ്ക്കുനേരേ​യും പോ​ലീ​സ് ബ​ല​പ്ര​യോ​ഗം ന​ട​ത്തി. ഹൂ​ഡ​യെ പോ​ലീ​സ് പു​റ​കോ​ട്ടു വ​ലി​ച്ചു നീ​ക്കു​ന്ന​തു പ്രി​യ​ങ്ക ഇ​ട​യ്ക്കു ക​യ​റി ത​ട​ഞ്ഞു. അ​തോ​ടെ പോ​ലീ​സും പ്ര​തി​രോ​ധ​ത്തി​ലാ​യി. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സ​ഹോ​ദ​രി​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ലെത്തി. പോ​ലീ​സു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു പ്രി​യ​ങ്കയെ സീ​താ​പുരി​ലെ പ്രൊ​വി​ൻ​ഷൽ ആം​ഡ് കോ​ണ്‍സ്റ്റാ​ബു​ല​റി ഗ​സ്റ്റ് ഹൗ​സി​ലേ​ക്കു മാ​റ്റി. പി​ന്നാ​ലെ പ്രി​യ​ങ്ക ഗ​സ്റ്റ് ഹൗ​സി​ലെ മു​റി അ​ടി​ച്ചു വൃ​ത്തി​യാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്നു.
ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ത്തെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്ന കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത യോ​ഗി സ​ർ​ക്കാ​ർ കു​റ്റാ​രോ​പി​ത​നാ​യ ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്താ​ണെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തെ കാ​ണാ​തെ പ്രി​യ​ങ്ക ഗാ​ന്ധി മ​ട​ങ്ങി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും അ​റി​യി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്കം കൂ​ടു​ത​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ല​ഖിം​പുരി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് വി​വ​രം. സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ അ​ഖി​ലേ​ഷ് യാ​ദ​വ്, രാം ​ഗോ​പാ​ൽ യാ​ദ​വ് എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.