പ്രിയങ്ക ജയിലിൽ

sponsored advertisements

sponsored advertisements

sponsored advertisements

6 October 2021

പ്രിയങ്ക ജയിലിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലഖിം​പുരി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ 30 മ​ണി​ക്കൂ​റോ​ളം ക​സ്റ്റ​ഡി​യി​ൽ വ​ച്ചശേ​ഷം യു​പി പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ർ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. പ്രി​യ​ങ്ക നി​ല​വി​ൽ താ​മ​സി​ക്കു​ന്ന ല​ക്നോ​യി​ലെ വീ​ട് താ​ത്കാ​ലി​ക ജ​യി​ലാ​ക്കും. പ്രി​യ​ങ്ക ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ രജി​സ്റ്റ​ർ ചെ​യ്തെ​ന്ന് സീ​താ​പു​ർ ജി​ല്ല​യി​ലെ ഹ​ർ​ഗാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.
ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട ല​ഖിംപു​ർ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ നാ​ലി​ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് പ്രി​യ​ങ്ക​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്ത​ത്. തു​ട​ർ​ന്ന് സീ​താ​പു​രി​ലെ ഹ​ർ​ഗാ​വി​ലെ ഗ​സ്റ്റ് ഹൗ​സി​ൽ പാ​ർ​പ്പി​ച്ച പ്രി​യ​ങ്ക നി​ര​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്നു. 28 മ​ണി​ക്കൂ​റാ​യി താ​ൻ യു​പി പോ​ലീ​സി​ന്‍റെ ത​ട​ങ്ക​ലി​ലാ​ണെ​ന്നും എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.
തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് യു​പി സ​ർ​ക്കാ​രി​നു സാ​ധി​ച്ചി​ട്ടി​ല്ല. പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ർ​ക്ക് നേ​രേ മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും അ​റ​സ്റ്റ് ചെ​യ്യു​ന്ന യു​പി പോ​ലീ​സി​ന് പ​ക​ൽവെ​ളി​ച്ച​ത്തി​ൽ ആ​ളു​ക​ളു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് വി​ചി​ത്ര​മാ​ണെ​ന്നും പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചു.