പൗരത്വം: വിജ്ഞാപനം റദ്ദാക്കാൻ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 June 2021

പൗരത്വം: വിജ്ഞാപനം റദ്ദാക്കാൻ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം ഒ​ഴി​കെ​യു​ള്ള മ​റ്റ് മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ൽ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നി​രി​ക്കേ, പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു പൗ​ര​ത്വം ന​ൽ​കാ​നു​ള്ള നീ​ക്കം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന തു​ല്യ​ത​യ്ക്ക് എ​തി​രാ​ണെ​ന്നു ലീ​ഗ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 1955ലെ ​പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2009ൽ ​ത​യാ​റാ​ക്കി​യ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ൾ പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു പ്ര​കാ​രം മ​താ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​റ​പ്പ് ലം​ഘി​ച്ചു കൊ​ണ്ടാ​ണ് 2019-ലെ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ലീ​ഗ് ആ​രോ​പി​ച്ചു.