പ​ലാ​യ​നം ചെ​യ്ത അ​ഫ്ഗാ​ൻ കു​ട്ടി​ക​ൾ പോ​ള​ണ്ടില്‍ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

sponsored advertisements

sponsored advertisements

sponsored advertisements

1 September 2021

പ​ലാ​യ​നം ചെ​യ്ത അ​ഫ്ഗാ​ൻ കു​ട്ടി​ക​ൾ പോ​ള​ണ്ടില്‍ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

വാ​ഴ്സ: താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ പോ​ള​ണ്ടി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത അ​ഫ്ഗാ​ൻ കു​ടും​ബ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. അ​ഞ്ചും ആ​റും വ​യ​സു​ള്ള സ​ഹോ​ദ​ര​ന്മാ​രി​ൽ ഇ​ള​യ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. മൂ​ത്ത കു​ട്ടി​യു​ടെ ക​ര​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. ഇ​വ​രു​ടെ മൂ​ത്ത​സ​ഹോ​ദ​രി​യും (17) ചി​കി​ത്സ​യി​ലാ​ണ്. ബ്രി​ട്ടി​ഷ് കമ്പ​നി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​ന്‍റെ കു​ടും​ബ​ത്തെ ബ്രി​ട്ട​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പോ​ള​ണ്ട് ഒ​ഴി​പ്പി​ച്ച​ത്. വാ​ഴ്സ​യ്ക്കു സ​മീ​പം വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഇ​വ​ർ കാ​ട്ടി​ൽ​നി​ന്നു കൂ​ണ്‍ പ​റി​ച്ചു​തി​ന്നു​ക​യാ​യി​രു​ന്നു.