ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 July 2021

ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ (61) തെ​ര​ഞ്ഞെ​ടു​ത്തു. ജൂലൈ 27നു ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​മാ​ണു ബൊ​മ്മെ​യെ നേ​താ​വാ​യി തെ​ര​ഞ്ഞ​ടു​ത്ത​ത്. കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യി കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും ജി. ​കി​ഷ​ൻ റെ​ഡ്ഢി​യും നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബ​സ​വ​രാ​ജ് ബൊ​മ്മെ ഇ​ന്നു​ (ജൂലൈ 28) സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ബൊ​മ്മെ. മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന എ​സ്.​ആ​ർ. ബൊ​മ്മെ​യു​ടെ മ​ക​നാ​ണു ബ​സ​വ​രാ​ജ്. മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ബൊ​മ്മെ​യു​ടെ പേ​ര് യെ​ദി​യൂ​ര​പ്പ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്. ജ​ന​താ​ദ​ളി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബ​സ​വ​രാ​ജ് 2008ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. 1956നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ 21 മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ ഒ​ന്‍പ​തു പേ​ർ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ക്കാ​രാ​ണ്. സം​സ്ഥാ​ന​ത്തെ 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 90 എ​ണ്ണ​ത്തി​ൽ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​നു നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്.