ബാബാ രാംദേവിനെതിരേ പോലീസ് കേസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 June 2021

ബാബാ രാംദേവിനെതിരേ പോലീസ് കേസ്

ന്യൂ​ഡ​ൽ​ഹി: ഡോ​ക്ട​ർ​മാ​ർ​ക്കും അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ​ക്കു​മെ​തി​രേ തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ച്ച​തി​നു ബാ​ബ രാം​ദേ​വി​നെ​തി​രേ പോ​ലീ​സ് കേ​സ്. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഛത്തി​സ്ഗ​ഡ് ഘ​ട​കം ന​ൽ​കി​യ പ​രാ​തി​യി​ൽ റാ​യ്പുർ പോ​ലീ​സാ​ണ് രാ​മ​കൃ​ഷ്ണ യാ​ദ​വ് എ​ന്ന രാം​ദേ​വി​നെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കൊ​റോ​ണ വൈ​റ​സ് ചി​കി​ത്സയ്ക്കാ​യി അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​രും കേ​ന്ദ്ര​സ​ർ​ക്കാ​രും ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​ട​ക്ക​മു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്കെ​തി​രേ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാം​ദേ​വ് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി. ഒ​രു വ​ർ​ഷ​മാ​യി രാം​ദേ​വ് ന​ട​ത്തു​ന്ന ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ൾ ല​ഭ്യ​മാ​ണെ​ന്നു പ​രാ​തി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്ന് റാ​യ്പുർ സീ​നി​യ​ർ എ​സ്പി അ​ജ​യ് യാ​ദ​വ് പ​റ​ഞ്ഞു.