ബിജെപിയിൽ നേതൃമാറ്റം ഉടനില്ല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 June 2021

ബിജെപിയിൽ നേതൃമാറ്റം ഉടനില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ വി​​​വാ​​​ദം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നേ​​​തൃ​​​മാ​​​റ്റം ഉ​​​ട​​​നു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു ബി​​​ജെ​​​പി കേ​​​ന്ദ്ര നേ​​​താ​​ക്ക​​ൾ. വി​​​വാ​​​ദ​​​ങ്ങ​​​ൾ രാഷ്‌ട്രീയമാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും നേ​​​രി​​​ടും. വി​​​ഭാ​​​ഗീ​​​യ​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും പാ​​​ർ​​​ട്ടി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നും കേ​​​ന്ദ്ര നേ​​​തൃ​​​ത്വം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​നെ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര നേ​​​തൃ​​​ത്വം അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ച​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്. വി​​​വാ​​​ദ​​​ങ്ങ​​​ൾ രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. രാഷ്‌ട്രീയപ്ര​​​ശ്ന​​​ങ്ങ​​​ളേ​​​ക്കാ​​​ൾ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ വി​​​ഭാ​​​ഗീ​​​യ​​​ത​​​യാ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു മൂ​​​ർ​​​ച്ച കൂ​​​ട്ടു​​​ന്ന​​​തെ​​​ന്നാ​​​ണ് കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.