ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു; മുരളീധരനും കുമ്മനവും തുടരും

sponsored advertisements

sponsored advertisements

sponsored advertisements

8 October 2021

ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു; മുരളീധരനും കുമ്മനവും തുടരും

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​കസ​മി​തി പു​നഃസം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​ണ് സ​മി​തി​യി​ലുള്ള​ത്. പി.​കെ. കൃ​ഷ്ണ​ദാ​സി​നെ​യും ഇ. ​ശ്രീ​ധ​ര​നെ​യും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തുനി​ന്നു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ണ്‍പ​തം​ഗ സ​മി​തി​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ശോ​ഭാ സു​രേ​ന്ദ്ര​നെയും അ​ൽ​ഫോ​ൻസ് ക​ണ്ണ​ന്താ​നത്തെയും പു​നഃ​സം​ഘ​ട​ന​യി​ൽ ഒ​ഴി​വാ​ക്കി. ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​ർ സ​മി​തി​യി​ലു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മു​ൻ കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​നെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ന​ടി ഖു​ശ്ബു സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ണ്. ക​ർ​ഷ​കസ​മ​ര​ത്തെയും ക​ർ​ഷ​ക​രെ​യും അ​നു​കൂ​ലി​ച്ചു സം​സാ​രി​ച്ച ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി​യും മേ​ന​കാ ഗാ​ന്ധി​യും പു​തി​യ പ​ട്ടി​ക​യി​ൽ ഇ​ല്ല.