ബിഷപ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് കാ​ലംചെ​യ്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 August 2021

ബിഷപ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് കാ​ലംചെ​യ്തു

ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഡ​ൽ​ഹി-​ഗു​ഡ്ഗാ​വ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് (60) കാ​ലം​ചെ​യ്തു. കോ​വി​ഡ​ന​ന്ത​രം നാ​ലുമാ​സ​മാ​യി ഡ​ൽ​ഹി ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ലും ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഓഗസ്റ്റ് 28ന് രാ​വി​ലെ 10ന് ​നെ​ബ്സ​റാ​യ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തു​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​റി​യി​ച്ചു.
ബാ​ഹ്യ​കേ​ര​ള മി​ഷ​നു​ക​ളു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യി 2007ൽ ​നി​യ​മി​ത​നാ​യ മാ​ർ ബ​ർ​ണ​ബാ​സ് 2015ൽ ​ഗു​ഡ്ഗാ​വ് ഭ​ദ്രാ​സ​നം രൂ​പീ​ക​രി​ച്ച​പ്പോ​ൾ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യ​മി​ത​നാ​യി. വ​ട​ക്കേ ഇ​ന്ത്യ​യി​ലെ 22 സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സു​വി​ശേ​ഷ​സം​ഘ​ത്തി​ന്‍റെ സ​ഭാ​ത​ല ചെ​യ​ർ​മാ​നും സി​ബി​സി​ഐ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു.
റാ​ന്നി​യി​ൽ പ​രേ​ത​നാ​യ ഏ​റ​ത്ത് എ.​സി. വ​ർ​ഗീ​സി​ന്‍റെ​യും റേ​ച്ച​ൽ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​യി 1960 ഡി​സം​ബ​ർ മൂ​ന്നി​നു ജ​നി​ച്ചു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം 1975ൽ ​ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ൽ ചേ​രു​ക​യും പൂ​ന പേ​പ്പ​ൽ സെ​മി​നാ​രി​യി​ൽ വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി 1986ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. റോ​മി​ലെ അ​ൽ​ഫോ​ൻ​സി​യാ​നം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. 2000 മേ​യി​ൽ ബ​ഥ​നി സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ന​വ​ജ്യോ​തി പ്രോ​വി​ൻ​സ് സു​പ്പീ​രി​യ​റാ​യി ചു​മ​ത​ല​യേ​റ്റു.