ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

11 June 2021

ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു

കോ​ൽ​​​​ക്ക​​​​ത്ത: വി​​​​ഖ്യാ​​​​ത ബം​​​​ഗാ​​​​ളി ച​​​​ല​​​​ച്ചി​​​​ത്ര ​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ബു​​​​ദ്ധ​​​​ദേ​​​​വ് ദാ​​​​സ്ഗു​​​​പ്ത അ​​​​ന്ത​​​​രി​​​​ച്ചു. തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്ത്, ക​​​​വി, ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വ് തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​ക​​​​ളി​​​​ലും വ്യ​​​​ക്തി​​​​മു​​​​ദ്ര​​​​ പ​​​​തി​​​​പ്പി​​​​ച്ച ഈ ​​​​എ​​​​ഴു​​​​പ​​​​ത്തി​​​​യേ​​​​ഴു​​​​കാ​​​​ര​​​​ൻ വൃ​​​​ക്ക​​​​രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഏ​​​​റെ​​​​ക്കാ​​​​ല​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ജൂണ്‍ 10ന് പു​​​​ല​​​​ർ​​​​ച്ചെ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ വ​​​​സ​​​​തിയി​​​​ൽ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ന്ത്യം. 1944ൽ ​​​​പു​​​​രു​​​​ലി​​​​യ​​​​യി​​​​ലാ​​​​ണ് ജ​​​​ന​​​​നം. കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി കോ​​​​ൽ​​​​ക്ക​​​​ത്ത ന​​​​ഗ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ ബു​​​​ദ്ധ​​​​ദേ​​​​വ് ദാ​​​​സ്ഗു​​​​പ്ത, എ​​​​ഴു​​​​പ​​​​തു​​​​ക​​​​ളി​​​​ൽ ഫി​​​​ലിം സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സി​​​​നി​​​​മാരം​​​​ഗ​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്ന​​​​ത്. 1978ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘ദൂ​​​​ര​​​​ത്വ’ ആ​​​​ണ് ക​​​​ന്നി​​​​ചി​​​​ത്രം.
ബു​​​​ദ്ധേ​​​​ദേ​​​​വി​​​​ന്‍റെ ബാ​​​​ഗ് ബ​​​​ഹാ​​​​ദൂ​​​​ർ (1989), ച​​​​രാ​​​​ച​​​​ർ (1993), ലാ​​​​ൽ ദ​​​​ർ​​​​ജ (1997), മോ​​​​ണ്ടോ മേ​​​​യ​​​​ർ ഉ​​​​പാ​​​​ഖ്യാ​​​​ൻ (2002), ക​​​​ൽ​​​​പു​​​​രു​​​​ഷ് (2008) എ​​​​ന്നീ അ​​​​ഞ്ച് ചി​​​​ത്ര​​​​ങ്ങ​​​​ൾ ദേ​​​​ശീ​​​​യ ​​​​പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​ത്ത​​​​ര(2000), സ്വ​​​​പ്നെ​​​​ർ ദി​​​​ൻ(2005) എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​ള്ള ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. 1988ലും 1994​​​​ലും ബെ​​​​ർ​​​​ലി​​​​ൻ ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ൽ ഗോ​​​​ൾ​​​​ഡ​​​​ൻ ബെ​​​​ർ​​​​ലി​​​​ൻ ബെ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യ​​​​പ്പ​​​​ട്ട ബു​​​​ദ്ധ​​​​ദേ​​​​വി​​​​നെ സ്പെ​​​​യി​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ൽ ലൈ​​​​ഫ് ടൈം ​​​​അ​​​​ച്ചീ​​​​വ്മെ​​​​ന്‍റ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്.