ബ്ലാ​ക്ക് ഫം​ഗ​സി​നെ പ​ക​ര്‍​ച്ച വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച് തെ​ല​ങ്കാ​ന​യും

sponsored advertisements

sponsored advertisements

sponsored advertisements

20 May 2021

ബ്ലാ​ക്ക് ഫം​ഗ​സി​നെ പ​ക​ര്‍​ച്ച വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച് തെ​ല​ങ്കാ​ന​യും

ഹൈദരാബാദ്: രാ​ജ​സ്ഥാ​ന് പി​ന്നാ​ലെ ബ്ലാ​ക്ക് ഫം​ഗ​സി​നെ (മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ്) പ​ക​ര്‍​ച്ച വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച് തെ​ല​ങ്കാ​ന സ​ർ​ക്കാ​രും. എ​പ്പി​ഡ​മി​ക്ക് ഡി​സീ​സ് ആ​ക്ട് 1897 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ നി​ർ​ബ​ന്ധ​മാ​യും രോ​ഗി​ക​ളെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഉത്തരവിൽ നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ബ്ലാ​ക്ക് ഫം​ഗ​സ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ബ്ലാ​ക്ക് ഫം​ഗ​സി​നെ പ​ക​ര്‍​ച്ച വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.