ഭി​ക്ഷാ​ട​നം നി​രോ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

sponsored advertisements

sponsored advertisements

sponsored advertisements

27 July 2021

ഭി​ക്ഷാ​ട​നം നി​രോ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഭി​ക്ഷാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ദാ​രി​ദ്യ്ര​മാ​ണ്. പ്ര​മാ​ണി​മാ​രു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ അ​വ​രെ നോ​ക്കി കാ​ണാ​ൻ കോ​ട​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലൂ​ടെ ഭി​ക്ഷാ​ട​നം നി​ർ​ത്താ​ൻ പ​റ്റി​ല്ലെ​ന്നും കോ​ട​തി വി​ധി​ച്ചു. ജ​സ്റ്റീ​സ് ഡി.​വൈ.​ ച​ന്ദ്ര​ചൂ​ഡാ​ണ് സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ തെ​രു​വി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ കോ​ട​തി ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദ​ങ്ങ​ളൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ ന​യ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളാ​ണ് ആ​ളു​ക​ളെ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ക്കു​ന്ന​തി​ൽ എ​ത്തി​ക്കു​ന്ന​ത്. ഭി​ക്ഷ യാ​ചി​ച്ച് ജീ​വി​ക്ക​ണം എ​ന്ന് ആ​രെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.