ഭീകരാക്രമണ നീക്കം തകര്‍ത്തു; ആറുപേര്‍ പിടിയില്‍

sponsored advertisements

sponsored advertisements

sponsored advertisements

15 September 2021

ഭീകരാക്രമണ നീക്കം തകര്‍ത്തു; ആറുപേര്‍ പിടിയില്‍

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ പ​രി​ശീ​ല​നം നേ​ടി​യ ര​ണ്ടുപേ​ര​ട​ക്കം ആ​റ് ഭീ​ക​ര​രെ ഡ​ൽ​ഹി​യി​ൽ പി​ടി​കൂ​ടി. മും​ബൈ സ്വ​ദേ​ശി ജാ​ന്‍ മു​ഹ​മ്മ​ദ് ഷെ​യ്ക്ക് (47), ഡ​ല്‍​ഹി സ്വ​ദേ​ശി ഒ​സാ​മ (22), റാ​യ്ബ​റേ​ലി സ്വ​ദേ​ശി മൂ​ല്‍​ച​ന്ദ് (47), പ്ര​യാ​ഗ്‌​രാ​ജ് സ്വ​ദേ​ശി സീ​ഷാ​ന്‍ ഖ​മ​ര്‍ (28), ബ​ഹ്‌​റാ​യി​ച്ച് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ര്‍ (23) ല​ക്‌​നോ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മീ​ര്‍ ജാ​വേ​ദ് (31) എ​ന്നി​വ​രെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നു സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇ​റ്റാ​ലി​യ​ൻ നി​ർ​മി​ത കൈ​ത്തോ​ക്കു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും ഇ​വ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് (​സ്പെ​ഷ​ൽ സെ​ൽ) പ്ര​മോ​ദ് സിം​ഗ് കു​ശ്വാ​ഹ പ​റ​ഞ്ഞു. ഒ​രാ​ളെ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പേ​രെ ഡ​ൽ​ഹി​യി​ൽ​നി​ന്നും മൂ​ന്നു പേ​രെ യു​പി​യി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഭീ​ക​ര​രു​ടെ പ​ദ്ധ​തി. അ​ധോ​ലോ​ക​ത്തു​നി​ന്ന് ഇ​വ​ർ​ക്ക് ആ​യു​ധ​ങ്ങ​ളും പ​ണ​വും ല​ഭി​ച്ചി​രു​ന്നു​വെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.