മതപരിവർത്തന പരാതി സുപ്രീംകോടതി തള്ളി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 September 2021

മതപരിവർത്തന പരാതി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ പു​രോ​ഹി​ത​ൻ പ്ര​ലോ​ഭി​പ്പി​ച്ചു മ​തം​മാ​റ്റി എ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് എ​ടു​ത്ത കേ​സ് സു​പ്രീം​കോ​ട​തി ക​ഴ​മ്പി​ല്ലെ​ന്നു​ക​ണ്ട് ത​ള്ളി​ക്ക​ള​ഞ്ഞു. 2017 ഡി​സം​ബ​ർ 14-നാ​ണ് കേസ് ഉ​ത്ഭ​വി​ക്കു​ന്ന​ത്. അ​ന്നു വൈ​കു​ന്നേ​രം സ​ത്നാ സെ​ന്‍റ് എ​ഫ്രേം​സ് സെ​മി​നാ​രി​യി​ലെ ദൈ​വ​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വൈ​ദി​ക​രെ​യും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും കാ​ർ ക​ത്തി​ക്കു​ക​യും ചെ​യ്തു. 32 വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ന്‍പ​ത് വൈ​ദി​ക​രെ​യും നാ​ട്ടു​കാ​ര​നാ​യ ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ൽ​വ​ച്ച് കേ​സെ​ടു​ത്തെ​ങ്കി​ലും സെ​മി​നാ​രി പ്ര​ഫ​സ​ർ ഡോ. ​മം​ഗ​ല​പ്പ​ള്ളി​യാ​ണ് പ്ര​ലോ​ഭി​പ്പി​ച്ചു മ​തം​മാ​റ്റി​യ​തെ​ന്നു ധ​ർ​മേ​ന്ദ്ര ഡോ​ഹ​ർ എ​ന്ന​യാ​ൾ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.
1968-ലെ ​മ​ധ്യ​പ്ര​ദേ​ശ് മ​ത​സ്വാ​ത​ന്ത്ര്യ ബി​ൽ, 295 എ, 153 (​ബി) (1) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്നു കീ​ഴ്ക്കോ​ട​തി വി​ധി​ച്ചെ​ങ്കി​ലും ജ​ബ​ൽ​പൂ​ർ ഹൈ​ക്കോ​ട​തി കേ​സ് മ​ത​സ്വാ​ത​ന്ത്ര്യ​ബി​ൽ ​പ്ര​കാ​ര​മു​ള്ള വ​കു​പ്പി​ലേ​ക്കു ചു​രു​ക്കി​യി​രു​ന്നു. ബ​ജ്‌​രം​ഗ​ദ​ളി​ന്‍റെ പ്രേ​ര​ണ​യാ​ലാ​ണു താ​ൻ വ്യാ​ജ​പ്ര​സ്താ​വ​ന ന​ട​ത്തി​യതെന്നു ധ​ർ​മേ​ന്ദ്ര ഡോ​ഹ​ർ തെ​ളി​വു​ന​ൽ​കി​യി​രു​ന്നു. ജ​ബ​ൽ​പൂ​ർ ഹൈ​ക്കോ​ട​തി​ വിധിക്കെതിരേ 2020 സെ​പ്റ്റം​ബ​ർ 21-ന് ​സു​പ്രീം​കോ​ട​തി​യി​ൽ ഡോ. ​മം​ഗ​ല​പ്പ​ള്ളി ന​ൽ​കി​യ അ​പ്പീ​ലാ​ണ് ഇ​പ്പോ​ൾ തീ​ർ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​യ ഉ​ദ​യ് ഉ​മേ​ഷ് ല​ളി​ത്, എ​സ്. ര​വീ​ന്ദ്ര​ഭ​ട്ട്, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.