മറനീക്കി താലിബാനിസം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 August 2021

മറനീക്കി താലിബാനിസം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പും സ്ത്രീകള്‍ക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും ഉറപ്പു നല്‍കിയ താലിബാന്‍ തൊട്ടുപിന്നാലെ വാഗ്ദാനങ്ങള്‍ ലംഘിച്ചുതുടങ്ങി. സ്ത്രീകള്‍ക്ക് അവകാശങ്ങളുറപ്പു നല്‍കിയ അന്നുതന്നെ മുഖം മറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ വെടിവച്ചു കൊന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. കാബൂളില്‍ പുറത്തിറങ്ങിയ സ്ത്രീകളെ മര്‍ദ്ദിച്ചു. ചഹര്‍ കിന്ദിലെ വനിതാ ഗവര്‍ണര്‍ സലിമ മസാരിയെ സംഘം പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. പഴയ സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞ് സംഘം തെരുവില്‍ അലയുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ദേശീയപതാക പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ജലാലാബാദില്‍ പ്രക്ഷോഭം നടത്തിയ മുന്നുപേരെ വെടിവച്ചു കൊന്നു. റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ചു. മാധ്യപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. അഫ്ഗാന്‍ സൈന്യത്തിലെ നാലുപേരെ വെടിവച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്.