മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 July 2021

മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​യി ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ഒ​രു എം​പി​യോ എം​എ​ൽ​എ​യോ പോ​ലു​മി​ല്ലെ​ങ്കി​ലും വി. ​മു​ര​ളീ​ധ​ര​നു പി​ന്നാ​ലെ എ​ൻ​ജി​നി​യ​റും 57-കാ​ര​നു​മാ​യ രാ​ജീ​വ് കൂ​ടി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​തു മ​ല​യാ​ളി​ക​ൾ​ക്കു നേ​ട്ട​മാ​യി. ബി​ജെ​പി ദേ​ശീ​യ വ​ക്താ​വാ​യ രാ​ജീ​വ് 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ വൈ​സ് ചെ​യ​ർ​മാ​നും 2018ലെ ​ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ധ്യ​മവി​ഭാ​ഗം ചു​മ​ത​ല​ക്കാ​ര​നു​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽനി​ന്നു മൂ​ന്നുതവണ രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2006ൽ ​സ്വ​ത​ന്ത്ര അം​ഗ​മാ​യി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ രാ​ജീ​വ് 2018ലാ​ണു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ര​ണ്ടു ത​വ​ണ സ്വ​ത​ന്ത്രാം​ഗ​മാ​യ ശേ​ഷം ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണു മൂ​ന്നാം ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്കു ജ​യി​ച്ച​ത്.
മ​ല​യാ​ള​ത്തി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ​യും അ​ർ​ണാ​ബ് ഗോ​സ്വാ​മി ന​യി​ക്കു​ന്ന റി​പ്പ​ബ്ലി​ക് വാ​ർ​ത്താ ചാ​ന​ലി​ന്‍റെ​യും ക​ന്ന​ട​യി​ലെ സു​വ​ർ​ണ വാ​ർ​ത്താ ചാ​ന​ലി​ന്‍റെ​യും പ്ര​ധാ​ന ഉ​ട​മ​ക​ളി​ലൊ​രാ​ളാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ടൈം​സ് നൗ ​ചാ​ന​ലി​ൽനി​ന്നു പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി​ജെ​പി അ​നു​കൂ​ല ദേ​ശീ​യ വാ​ർ​ത്താ ചാ​ന​ൽ തു​ട​ങ്ങാ​ൻ അ​ർ​ണാ​ബി​ന് സാ​മ്പ​ത്തി​ക​വും രാഷ്‌ട്രീയ​വു​മാ​യ പി​ന്തു​ണ ന​ൽ​കി​യ​തു രാ​ജീ​വാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ടെ​ലി​കോം വി​പ്ല​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച 1994ൽ ​ബി​പി​എ​ൽ മൊ​ബൈ​ൽ സ്ഥാ​പി​ച്ചാ​ണു വ്യ​വ​സാ​യരം​ഗ​ത്ത് രാ​ജീ​വ് ശ്ര​ദ്ധ നേ​ടി​യ​ത്. ബി​പി​എ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന രാ​ജീ​വ് കമ്പ​നി​യി​ലെ 64 ശ​ത​മാ​നം ഓ​ഹ​രി 111 കോ​ടി ഡോ​ള​റി​ന് എ​സാ​ർ ഗ്രൂ​പ്പി​നു വി​റ്റ​തോ​ടെ​യാ​യി​രു​ന്നു വ്യ​വ​സാ​യ രം​ഗ​ത്തെ കു​തി​പ്പ്. 2005ൽ ​ഒ​രു കോ​ടി ഡോ​ള​ർ ആ​സ്തിയു​മാ​യി രാ​ജീ​വ് സ്ഥാ​പി​ച്ച ജൂ​പ്പി​റ്റ​ൽ കാ​പ്പി​റ്റ​ൽ എ​ന്ന വ​ൻ സ്വ​കാ​ര്യ ക​മ്പ​നി 80 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തിനേ​ടി.