മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോണ്‍ഗ്രസിൽ

sponsored advertisements

sponsored advertisements

sponsored advertisements

17 August 2021

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോണ്‍ഗ്രസിൽ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ൽനി​ന്ന് രാ​ജിവ​ച്ച മ​ഹി​ളാ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സു​ഷ്മി​ത ദേ​വ് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്നു. മു​ൻ മ​ഹി​ളാ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​യെ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ വ്യ​ക്ത​മാ​ക്കി. മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ൻ ആ​സാം മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന സ​ന്തോ​ഷ് മോ​ഹ​ൻ ദേ​വി​ന്‍റെ മ​ക​ളാ​ണ് സു​ഷ്മി​ത ദേ​വ്. ആ​സാ​മി​ലെ സി​ൽ​ച്ചാ​റി​ൽ നി​ന്നു​ള്ള മു​ൻ ലോ​ക്സ​ഭാ എം​പി​യാ​യി​രു​ന്നു. സു​ഷ്മി​ത ദേ​വിന്‍റെ രാ​ജി​യോ​ടെ ക​പി​ൽ സി​ബ​ൽ ഉ​ൾ​പ്പെടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ കു​റ്റ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി. സു​ഷ്മി​ത ദേ​വ് കോ​ണ്‍ഗ്ര​സ് വി​ട്ട​തി​നോ​ട് നി​ർ​ഭാ​ഗ്യ​ക​രം എ​ന്നാ​ണ് കോ​ണ്‍ഗ്രസ് ലോ​ക്സ​ഭ എം​പി മ​നീ​ഷ് തി​വാ​രി പ്ര​തി​ക​രി​ച്ച​ത്.