മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: 22 ജവാന്മാർക്കു വീരമൃത്യു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 April 2021

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: 22 ജവാന്മാർക്കു വീരമൃത്യു

റാ​​​​യ്പു​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ എ​​​​ണ്ണം 22 ആ​​​​യി. ഏപ്രില്‍ 4ന് വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് 17 ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ക​​​​ണ്ടെ​​​​ടു​​​​ത്തു. ശ​​​​നി​​​​യാ​​​​ഴ്ച സു​​​​ക്മ, ബി​​​​ജാ​​​​പു​​​​ർ ജി​​​​ല്ല​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​യാ​​​​യ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ അ​​​​ഞ്ചു പേ​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചി​​​​രു​​​​ന്നു. 31 ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഡി​​​​സ്ട്രി​​​​ക്ട് റി​​​​സ​​​​ർ​​​​വ് ഗാ​​​​ർ​​​​ഡി​​​​ലെ എ​​​​ട്ടും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് കോ​​​​ബ്ര യൂ​​​​ണി​​​​റ്റി​​​​ലെ ഏ​​​​ഴും സ്പെ​​​​ഷ​​​​ൽ ടാ​​​​സ്ക് ഫോ​​​​ഴ്സി​​​​ലെ ആ​​​​റും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ബ​​​​സ്താ​​​​രി​​​​യ ബ​​​​റ്റാ​​​​ലി​​​​യ​​​​നി​​​​ലെ ഒ​​​​രാ​​​​ളു​​​​മാ​​​​ണു വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​തെ​​​​ന്ന് ബ​​​​സ്ത​​​​ർ റേ​​​​ഞ്ച് ഐ​​​​ജി സു​​​​ന്ദ​​​​ർ​​​​രാ​​​​ജ് പ​​​​റ​​​​ഞ്ഞു. ഒ​​​​രു ജ​​​​വാ​​​​നെ കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ദ്ദേ​​​​ഹം കോ​​​​ബ്ര യൂ​​​​ണി​​​​റ്റ് അം​​​​ഗ​​​​മാ​​​​ണ്. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 15 മാ​​വോ​​യി​​സ്റ്റു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യാ​​ണു റി​​പ്പോ​​ർ​​ട്ട്.
പ്ര​​​​ദേ​​​​ശ​​​​ത്ത് പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഗ​​​​റി​​​​ല്ല ആ​​​​ർ​​​​മി (​​​​പി​​​​എ​​​​ൽ​​​​ജി​​​​എ) സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മ​​​​റി​​​​ഞ്ഞാ​​​​ണ് സു​​​​ര​​​​ക്ഷാ​​​​സേ​​​​ന മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​നെ​​​​ത്തി​​​​യ​​​​ത്. ഹി​​​​ഡ്മ എ​​​​ന്നു പേ​​​​രാ​​​​യ മാ​​​​വോ​​​​യി​​​​സ്റ്റ് ക​​​​മാ​​​​ൻ​​​​ഡ​​​​റു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള 400 അം​​​​ഗ മാ​​​​വോ​​​​യി​​​​സ്റ്റ് സം​​​​ഘ​​​​മാ​​​​യി​​​​രു​​​​ന്നു തെ​​​​ക​​​​ൽ​​​​ഗു​​​​ഡ ഗ്രാ​​​​മ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ജ​​വാ​​ന്മാ​​രെ മൂ​​ന്നു​​വ​​ശ​​ത്തു​​നി​​ന്നു വ​​ള​​ഞ്ഞ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ലൈ​​റ്റ് മെ​​ഷീ​​ൻ ഗ​​ണ്ണു​​ക​​ളും ഐ​​ഇ​​ഡി​​യും ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സു​​ര​​ക്ഷാ​​സൈ​​നി​​ക​​രു​​ടെ ര​​ണ്ടു ഡ​​സ​​നി​​ലേ​​റെ അ​​ത്യാ​​ധു​​നി​​ക ആ​​യു​​ധ​​ങ്ങ​​ൾ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ക​​വ​​ർ​​ന്നു.