മൂ​ന്നു വ​നി​ത​ക​ൾ അ​ട​ക്കം ഒന്‍പ​തു​പേ​ർ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യേ​ക്കും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 August 2021

മൂ​ന്നു വ​നി​ത​ക​ൾ അ​ട​ക്കം ഒന്‍പ​തു​പേ​ർ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​നി​ത​ക​ള​ട​ക്കം ഒന്‍പ​തു​പേ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശി​പാ​ർ​ശ ന​ൽ​കി​യ​താ​യി സൂ​ച​ന. രാ​ജ്യ​ത്തെ ആ​ദ്യ വ​നി​താ ചീ​ഫ് ജ​​സ്റ്റീ​സ് ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള ജ​​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യും പ​ട്ടി​ക​യി​ലു​ണ്ട്. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യോ​റി​റ്റി​യി​ൽ ര​ണ്ടാ​മ​തു​ള്ള ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​റും ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​​സ്റ്റീ​സ് ഹി​മ കോ​ഹ്ലി, ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലെ ജ​​സ്റ്റീസ് ബേ​ല ത്രി​വേ​ദി എ​ന്നി​വ​രാ​ണ് ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന മ​റ്റു ര​ണ്ടു വ​നി​ത​ക​ൾ. കൊ​ളീ​ജി​യ​ത്തി​ലെ ജ​ഡ്ജി​മാ​ർ ത​മ്മി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം മൂ​ലം ക​ഴി​ഞ്ഞ 22 മാ​സ​മാ​യി സു​പ്രീം കോ​ട​തി​യി​ലേ​ക്ക് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നി​ല​വി​ൽ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ ജ​സ്റ്റി​സ് അ​ഖി​ൽ ഖു​റേ​ഷി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ത്രി​പു​ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​ഖി​ൽ ഖു​റേ​ഷി​യു​ടെ പേ​ര് ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ട് കൊ​ളീ​ജി​യം അം​ഗം ജ​സ്റ്റി​സ് റോ​ഹിംഗ്ട​ണ്‍ ന​രി​മാ​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി​യാ​ണ് നേ​ര​ത്തേ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​യോ​ജി​പ്പു​ണ്ടാ​യ​ത്. 1989ൽ ​ചീ​ഫ് ജ​സ്റ്റി​സ് ആ​യി​രു​ന്ന ഇ.​എ​സ്. വെ​ങ്ക​ട്ട​രാ​മ​യ്യ​യു​ടെ മ​ക​ളാ​ണ് ജ​സ്റ്റീസ് ബി.​വി. നാ​ഗ​ര​ത്ന. 2027ൽ ​ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​സ്റ്റി​സ് ആ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.