മോദി സർക്കാരിനെതിരേ സംയുക്ത പ്രതിപക്ഷ പ്ര​തി​ഷേ​ധ റാ​ലി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 August 2021

മോദി സർക്കാരിനെതിരേ സംയുക്ത പ്രതിപക്ഷ പ്ര​തി​ഷേ​ധ റാ​ലി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ റാ​ലി. വ​ർ​ഷ​കാ​ല സ​മ്മേ​ള​നം അ​നി​ശ്ചി​ത​മാ​യി അ​വ​സാ​നി​പ്പി​ച്ച​തി​ലും പ്ര​തി​പ​ക്ഷ എം​പി​മാ​രെ രാ​ജ്യ​സ​ഭ​യി​ൽ കൈ​യേ​റ്റം ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് റാലി നടത്തിയത്. പ്ര​തി​പ​ക്ഷ​ത്തെ പാ​ർ​ല​മെ​ന്‍റിൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​തെന്നും ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്ട്യത്തി​നും അ​ധി​കാ​രവാ​ഴ്ച​യ്ക്കു​മെ​തി​രേ​ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യും രാ​ജ്യ​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യും പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​മെ​ന്നും സം​യു​ക്ത പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ചു. വ​ൻതോ​തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് സ​ർ​ക്കാ​ർ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.
പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലും ക​ർ​ഷ​കസ​മ​ര​വും ഉ​ൾ​പ്പെടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​യിലും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു മു​ഖം കൊ​ടു​ത്ത​തേ​യി​ല്ല. പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​ന​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നാ​ണെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.
രാ​ജ്യ​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്ച ബ​ഹ​ള​ത്തി​നി​ടെ വ​നി​താ എം​പി​മാ​രെ മാ​ർ​ഷ​ൽ​മാ​ർ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ത​ന്‍റെ 55 വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ് ജീ​വി​തത്തി​നി​ട​യി​ൽ ഒ​രി​ക്ക​ൽപോ​ലും മാ​ർ​ഷ​ൽ​മാ​ർ വ​നി​താ എം​പി​മാ​രെ കൈ​യേ​റ്റം ചെ​യ്യു​ന്ന​തു ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു. വ​നി​താ എം​പി​മാ​ർ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പാ​ർ​ല​മെ​ന്‍റ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത​വ​രെക്കൂടി സ​ഭ​യി​ൽ ക​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നായ വെ​ങ്ക​യ്യ നാ​യി​ഡു​വി​നു പ​രാ​തി​യും ന​ൽ​കി. പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ന്നെ പ്ര​തി​പ​ക്ഷ​ത്തി​നുനേ​ർ​ക്ക് പു​റ​ത്തു നി​ന്നി​റ​ക്കി​യ​വ​ർ ഉ​ൾ​പ്പെടെ കൈ​യേ​റ്റം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് സം​യു​ക്ത പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധറാ​ലി​ക്കു മു​ൻ​പാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മു​റി​യി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. രാ​ഹു​ൽ​ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ശ​ര​ദ് പ​വാ​ർ, സ​ഞ്ജ​യ് റാ​വ​ത്, മ​നോ​ജ് ഝാ ​തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.