യുഎന്നില്‍ അവസരം തേടി താലിബാൻ

sponsored advertisements

sponsored advertisements

sponsored advertisements

23 September 2021

യുഎന്നില്‍ അവസരം തേടി താലിബാൻ

ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഖ​​​ത്ത​​​ർ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ദോ​​​ഹ​​​യി​​​ലു​​​ള്ള താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സു​​​ഹെ​​​യ്ൽ ഷ​​​ഹീ​​​നെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​താ​​​യും അ​​​റി​​​യി​​​ച്ചു. താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​മീ​​​ർ ഖാ​​​ൻ മു​​​ത്ത​​​ഖി ആ​​ണു യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സി​​​നു ക​​​ത്തെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. മു​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ഗു​​​ലാം ഐ​​​സ​​​ക്സാ​​​യി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വാ​​​യ സു​​​ഹെ​​​യ്ൽ ഷ​​​ഹീ​​​നെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ സ്ഥി​​​രം യു​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ന്ന​​​താ​​​യും അ​​​റി​​​യി​​​ച്ചു. യു​​​എ​​​ന്നി​​​ന്‍റെ ഒ​​​ന്‍പ​​​തം​​​ഗ അം​​​ഗീ​​​കാ​​​രസ​​​മി​​​തി​​​യാ​​​ണ് ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന് യു​​​എ​​​ൻ വ​​​ക്താ​​​വ് സ്റ്റെ​​​ഫാ​​​ൻ ഡു​​​ജാ​​​റാ​​​ക് പ​​​റ​​​ഞ്ഞു. മു​​​ന്‍പ് താ​​​ലി​​​ബാ​​​ൻ ഭ​​​രി​​​ച്ച​​​പ്പോ​​​ൾ, പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച​​​യാ​​​ളെ​​​യാ​​​ണ് അ​​​ഫ്ഗാ​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​യി യു​​​എ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.