യു​പി സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 October 2021

യു​പി സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പുർ അ​ക്ര​മ​ണ​ത്തി​ൽ യു​പി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. ല​ഖിം​പുരി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു യു​പി സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കറ്റ് ജ​ന​റ​ൽ ഗ​രി​മ പ്ര​സാ​ദ് സു​പ്രീം​കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും അ​തി​നു പു​റ​മേ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​രി​മ പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.
എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​രം ത​ന്നെ​യാ​യാ​ണ് കോ​ട​തി​ക്കും തോ​ന്നു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സും പ​റ​ഞ്ഞു. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ വേ​ണ്ട​വി​ധ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യോ ശ​രി​യാ​യ രീ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ജു​ഡീ​ഷൽ ക​മ്മീ​ഷ​നാ​യി അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ വി​ര​മി​ച്ച ജ​ഡ്ജി​യെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​രി​മ പ​റ​ഞ്ഞു.