യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 July 2021

യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി

വെം​ബ്ലി: യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ 3-2ന് ​ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റ്റാ​ലി​യ​ൻ നേ​ട്ടം. 1968-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​റ്റ​ലി യൂ​റോ ക​പ്പ് നേടുന്നത്. പെ​നാ​ൽ​ട്ടി​യി​ൽ ഇ​റ്റ​ലി ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യു​ടെ ക​രു​ത്തു​റ്റ പ്ര​ക​ട​ന​മാ​ണ് അ​സൂ​റി​പ്പ​ട​യ്ക്ക് വി​ജ​യം നേ​ടി കൊ​ടു​ത്ത​ത്. ഇ​തോ​ടെ ക​ന്നി യൂ​റോ കി​രീ​ട​മെ​ന്ന ഇം​ഗ്ലി​ഷ് പ​ട​യു​ടെ മോ​ഹം വെം​ബ്ലി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ നേ​ടി സ​മ​നി​ല പി​ടി​ച്ച​ശേ​ഷ​മാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും പി​ന്നീ​ട് പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇം​ഗ്ല​ണ്ടി​നാ​യി ലൂ​ക്ക് ഷോ​യും ഇ​റ്റ​ലി​യ്ക്കാ​യി ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി​യും സ്‌​കോ​ര്‍ ചെ​യ്തു.
മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ഇം​ഗ്ല​ണ്ട് ലൂ​ക്ക് ഷോ​യി​ലൂ​ടെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ​ത​റു​ന്ന ഇ​റ്റ​ലി​യെ​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റ്റ​ലി​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​ണ് ക​ളം ഒ​രു​ങ്ങി​യ​ത്.
ര​ണ്ടാം പ​കു​തി​യി​ൽ തു​ട​രെ തു​ട​രെ ഇം​ഗ്ല​ണ്ട് ഗോ​ൾ മു​ഖ​ത്തേ​യ്ക്ക് അ​സൂ​റി​പ്പ​ട ഇ​ര​ച്ചു​ക​യ​റി. 67-ാം മി​നി​റ്റി​ൽ അ​വ​ർ​ക്ക് നി​ർ​ണാ​യ​ക സ​മ​നി​ല ഗോ​ൾ ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി നേ​ടി കൊ​ടു​ത്തു. പി​ന്നീ​ട് ഇ​രു ടീ​മു​ക​ളും വി​ജ​യ ഗോ​ളി​നാ​യി പോ​രാ​ടി​യെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും ഗോ​ൾ പി​റ​ന്നി​ല്ല. ഇ​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.