യൂ​റോ ക​പ്പ്: ഇം​ഗ്ല​ണ്ട് – ഇ​റ്റ​ലി ഫൈനല്‍

sponsored advertisements

sponsored advertisements

sponsored advertisements

8 July 2021

യൂ​റോ ക​പ്പ്: ഇം​ഗ്ല​ണ്ട് – ഇ​റ്റ​ലി ഫൈനല്‍

വെം​ബ്ലി: യൂ​റോ ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഡെ​ന്മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ല്‍. എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് ഡെ​ന്മാ​ർ​ക്കി​നെ വീ​ഴ്ത്തി​യ​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ലീ​ഡെ​ടു​ത്ത​ത് ഡെ​ന്മാ​ർ​ക്കാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ച് ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും 1-1 എ​ന്ന സ്കോ​റി​ന് സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ങ്ങി​യ​ത്. എ​ക്സ്ട്രാ ടൈ​മി​ൽ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ഹാ​രി കെ​യ്നാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി വി​ജ​യ​ഗോ​ൾ നേ​ടി.
ഇ​താ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ട് യൂ​റോ ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 1996-ൽ ​സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു ​മു​ൻ​പു​ണ്ടാ​യ വ​ലി​യ നേ​ട്ടം. ഫൈനലില്‍ ഇ​റ്റ​ലി​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12.30നാ​ണ് ഫൈ​ന​ൽ.