യെദിയൂരപ്പ പടിയിറങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

27 July 2021

യെദിയൂരപ്പ പടിയിറങ്ങി

ബം​ഗ​ളൂ​രൂ: നാ​ളു​ക​ളാ​യി തു​ട​രു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ വി​തുമ്പു​ന്ന വാ​ക്കു​ക​ളോ​ടെ​യാ​യി​രു​ന്നു ക​ർ​ണാ​ട​ക ബി​ജെ​പി​യി​ലെ ഈ ​ക​രു​ത്ത​ന്‍റെ രാ​ജി​പ്ര​ഖ്യാ​പ​നം. ആ​ഘോ​ഷ​പ​രി​പാ​ടി പൂ​ർ​ത്തി​യാ​യ ഉ​ട​ൻ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​നു രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഗ​വ​ർ​ണ​ർ രാ​ജി സ്വീ​ക​രി​ച്ച​താ​യി രാ​ജ്ഭ​വ​നു പു​റ​ത്തെ​ത്തി​യെ യെ​ദി​യൂ​ര​പ്പ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. “സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​ര​മാ​ണു രാ​ജി. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് ഒ​രു​ത​ര​ത്തി​ലു​ള്ള ​സ​മ്മ​ർ​ദ​വു​മി​ല്ലാ​യി​രു​ന്നു. മ​റ്റൊ​രാ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു രാ​ജി. മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഒ​രു​ത​വ​ണ​കൂ​ടി അ​വ​സ​രം ന​ൽ​കി​യ ജ​ന​ങ്ങ​ൾ​ക്കു ന​ന്ദി​പ​റ​യു​ക​യാ​ണ്”-​ യെ​ദി​യൂ​ര​പ്പ അ​റി​യി​ച്ചു.
പി​ൻ​ഗാ​മി​യാ​യി ആ​രെ​യും നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​നി​യു​ള്ള ല​ക്ഷ്യം. പി​ൻ​ഗാ​മി​യെ കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​നി​ക്കും. കേ​ന്ദ്ര​നേ​തൃ​ത്വം ആ​രെ നി​ശ്ച​യി​ച്ചാ​ലും അം​ഗീ​ക​രി​ക്കും. ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച് ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കു​വേ​ണ്ടി പ്ര​യ​ത്നി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.
ഷി​മോ​ഗ​യി​ലെ ഷി​ക്കാ​രി​പു​ര​യി​ൽ​നി​ന്ന് എ​ട്ടു​ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഈ ​ലിം​ഗാ​യ​ത്ത് നേ​താ​വ് നാ​ലു ത​വ​ണ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി റി​ക്കാ​ർ​ഡി​ട്ടു. മൂ​ന്നു​ത​വ​ണ പ്ര​തി​പ​ക്ഷ​നേ​താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് അ​ദ്ദേ​ഹം. നാ​​​​ലു ത​​​​വ​​​​ണ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്ക് ഒ​​​​രു ത​​​​വ​​​​ണ​​​​പോ​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്ത് കാ​​​​ലാ​​​​വ​​​​ധി തി​​​​ക​​​​യ്ക്കാ​​​​നാ​​​​യില്ല. 2007ൽ ​​​​എ​​​​ട്ടു ദി​​​​വ​​​​സ​​​​വും 2008ൽ ​​​​മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​വും 2018ൽ ​​​​ആ​​​​റു ദി​​​​വ​​​​സ​​​​വും മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു യെ​​​​ദി​​​​യൂ​​​​ര​​​​പ്പ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക​​​​സേ​​​​ര​​​​യി​​​​ൽ ഇ​​​​രു​​​​ന്ന​​​​ത്.
എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി ന​​​​യി​​​​ച്ച കോ​​​​ണ്‍​ഗ്ര​​​​സ്-​​​​ജെ​​​​ഡി​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ കാ​​​​ലു​​​​മാ​​​​റ്റ​​​​ത്തി​​​​ലൂ​​​​ടെ വീ​​​​ഴ്ത്തി 2019 ജൂ​​​​ലൈ 26ന് ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്ക് കൃ​​​​ത്യം ര​​​​ണ്ടു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ പ​​​​ടി​​​​യി​​​​റ​​​​ങ്ങേ​​​​ണ്ടി വ​​​​ന്നു. 2007ൽ ​​​​ജെ​​​​ഡി-​​​​എ​​​​സ് പി​​​​ന്തു​​​​ണ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​താ​​​​ണു യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ ക​​​​സേ​​​​ര തെ​​​​റി​​​​പ്പി​​​​ച്ച​​​​ത്. 2011ലും 2021​​​​ലും ബി​​​​ജെ​​​​പി​​​​യി​​​​ലെ പ​​ട​​ല​​പ്പി​​ണ​​ക്ക​​മാ​​ണു ലിം​​​​ഗാ​​​​യ​​​​ത്ത് നേ​​​​താ​​​​വി​​​​നെ വീ​​​​ഴ്ത്തി​​​​യ​​​​ത്.
2018ൽ ​​​​ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യാ​​​​യെ​​​​ങ്കി​​​​ലും അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യ നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സും ജെ​​​​ഡി-​​​​എ​​​​സും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.