രണ്ടുഡോസ് വാക്സിന്‍ എടുത്താല്‍ രാജ്യത്തെവിടെയും യാത്ര ചെയ്യാം

sponsored advertisements

sponsored advertisements

sponsored advertisements

28 August 2021

രണ്ടുഡോസ് വാക്സിന്‍ എടുത്താല്‍ രാജ്യത്തെവിടെയും യാത്ര ചെയ്യാം

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് 15 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ന്ത​ര യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തി​ന് ആ​ർ​ടി​പി​സി​ആ​ർ, റാ​പ്പി​ഡ് പ​രി​ശോ​ധ​ന​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം. കേ​ര​ള​ത്തി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക, ഗോ​വ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​ന​ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ക്വാ​റ​ൻ​റീ​ൻ, ഐ​സ​ലേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം. വി​മാ​ന​ങ്ങ​ളി​ൽ മൂ​ന്ന് സീ​റ്റു​ക​ളു​ടെ നി​ര​യി​ൽ ന​ടു​വി​ൽ ഇ​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പി​പി​ഇ കി​റ്റോ, ശ​രീ​രാ​വ​ര​ണ​മോ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കി​യ​താ​ണ് മ​റ്റൊ​രു ഇ​ള​വ്. സം​സ്ഥാ​നം വി​ട്ടു​ള്ള യാ​ത്ര​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ യാ​ത്ര പാ​ടി​ല്ല. മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ശാ​രീ​രി​ക അ​ക​ലം, തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ണ്. ആ​രോ​ഗ്യ​സേ​തു ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണെ​ന്നും പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ​ത്തു​മ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ റാ​പ്പി​ഡ് ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ക്ക​ണം.